രചന : ഷബ്‌ന അബൂബക്കർ✍️

ജീവ ശാസ്ത്രത്തിന്റെ ക്ലാസിലൊരുനാളിൽ
ജീവനുണ്ടാകുന്ന കഥ പറഞ്ഞു.
കറുത്ത പ്രതലത്തിൽ ഗർഭസ്ഥശിശുവിനെ
ചേലോടെ മാഷും വരച്ചു തന്നു.

വരച്ചിട്ട ചിത്രത്തെ മായ്ക്കുവാനന്നേരം
കണക്കു മാഷിന്റെ കരങ്ങളെത്തി.
ഇന്നിന്റെ ചെയ്തികൾ കാണുമ്പോളെന്നുള്ളിൽ
ആ കാലം വെറുതെ മിന്നിമാഞ്ഞു.

വെറുമൊരു ചിത്രത്തെ മായ്ക്കുന്നതുപോലെ
നിസാരമാം മട്ടിൽ തുടച്ചുനീക്കി.
സ്വാർത്ഥമാം ജീവിത വഴിയതു വെട്ടുവാൻ
വിറക്കാതെ ചെയ്യുന്നു ഭ്രൂണഹത്യ.

മാതൃത്വമെന്ന മഹനീയ പദവിയെ
ക്രൂരതയാൽ ചിലർ കുരുതിയാക്കി.
ലോകമറിയുവാൻ അവസരം നൽകാതെ
ദിനമെത്ര ജീവനെ കൊന്നൊടുക്കി.

കലികാലമെങ്കിലുമീവിധം ചെയ്യുവാൻ
ശിലകൊണ്ട് തീർത്തതോ മാനവനേ,
ഹൃദയമില്ലാത്ത സൃഷ്ടിയെന്നാണോ
കലികാലമെന്നതിൻ പര്യായവും??

ഷബ്‌ന അബൂബക്കർ

By ivayana