ചന്ദ്രൻ തലപ്പിള്ളി ✍

ശ്രീ നായരമ്പലം ഷാജി രചിച്ച രണ്ടാമത്തെ കാവ്യസമാഹരമാണ്
‘ഗുരുദേവ ഗീത ‘

നായരമ്പലം ഷാജി


ഗുരു എന്ന പദം കേൾക്കുന്ന ഏതൊരാളുടെയും, മനസ്സിൽആദ്യം തെളിഞ്ഞുവരുന്നചിത്രം ശ്രീ നാരായണഗുരുവിന്റേതായിരിക്കും.ഗുരുവിന്റെ
ജീവിതത്തിലെ സുപ്രധാനസംഭവങ്ങൾ കോർത്തിണക്കി രചിച്ചിട്ടുള്ള ഈ
ഗീതകം (sonnet )നമുക്കും ഒന്നു മൂളിനോക്കാം.

‘വയൽവാരത്തെ പിറവി ‘

“വയൽവരമ്പത്തു നിന്നന്നുണർന്നതാം
സ്വരസുധാമൃതം കേട്ടുവോ? പൊൻപുലർ
ക്കതിരു പൊട്ടിപ്പടർന്നപോൽ സുന്ദരം
ചരിതമൊന്നുണ്ടുണർത്തുവാൻ കാലമേ!
ഇതു വിഭാതമെൻ നാടിന്റെ നെറ്റിമേ –
ലതുല ഭംഗിയിൽ ചാലിച്ച ചന്ദനം,
ചിറകു തട്ടിക്കുഴഞ്ഞെഴുന്നേറ്റൊരു
പറവ പാടിപ്പറന്നതിൻ നിസ്വനം.”

വർഷം 1856(1032, ചിങ്ങമാസം ).
പൂനിലാവിൽ കുളിച്ചു നിൽക്കുന്ന
ചെമ്പഴന്തിയിലെ വയലിന്റെ തീരത്തുള്ള
ഒരു വീട്ടിൽ ഇതാ ഒരു കുഞ്ഞു ജനിക്കുകയാണ്.ആ കുഞ്ഞിന്റെ
കരച്ചിൽ കേൾവിക്കാരുടെ കാതുകൾക്ക്
മധുരസംഗീതംപകർന്നു നൽകി.
എന്നാൽ ആ കുഞ്ഞ് കാലത്തിന്റെ
നിയോഗം പോൽ, നാടിന്റെ നെറ്റിയിൽ ചാർത്തിയ ചന്ദനലേപനം തന്നെയായിരുന്നു.
ചന്ദനം തണുപ്പുനൽകും. അടിമത്തവും
വർണ്ണവിവേചനവും മൂലം ദുരിതമനുഭവിക്കുന്ന ഒരു ജനതയ്ക്ക് അതു മാത്രം മതിയോ?
കവി ഷാജി, തുടർന്നെഴുതുന്നു, ആ
കുഞ്ഞിന്റെ കരച്ചിൽ ഒരു പറവ പാടി
പറന്നതിന്റെ നിസ്വനം, അതായത്
അമ്പിന്റ മൂളൽ ശബ്ദം കൂടിയായിരുന്നു
വെന്നാണ്.

അമ്പിന്, അതു പായുമ്പോളുള്ള മൂളൽ ശബ്ദം മാത്രമല്ല ഉള്ളത് മൂർച്ചയുമുണ്ട്.
കവി തുടർന്നെഴുതുന്നു
“പറയുവാനെനിക്കാവുമോ, വാക്കിനാ –
ലരിയ ചിത്രം വരച്ചിട്ടു പോകുവാൻ?
ഒരെഴുത്തുകാരന് ഒരിക്കലും വാക്കുകൾ കൊണ്ടു ഗുരുവിന്റെ ശ്രേഷ്ഠമായ ചിത്രം മാത്രം വരച്ചിട്ടു പോകാൻ കഴിയില്ല. കേവലം ഒരു
പ്രതിമയിലോ ചിത്രത്തിലോ നിൽക്കുന്നതല്ല ഗുരുവിന്റെ ജീവിതം, സന്ദേശം.
“പഴയ ചെമ്പഴന്തിക്കുണ്ട് നാണുവിൻ
വഴി, യൊരുക്കുവാൻ കൈവന്ന പൈതൃകം.”
അതേ, നാണുവിന്റെ മാതാവിന്റെ സഹോദരൻ, കൃഷ്ണൻ വൈദ്യർ, ചികിത്സയ്ക്ക് പ്രതിഫലം വാങ്ങിയിരുന്നില്ല. അത് സേവനം മാത്രമായിരുന്നു.
മാതാവിന്റെ അമ്മാവൻ കൊച്ചനാശാൻ.

നിത്യബ്രഹ്മചാരിയും പരമസാത്വികനുമാ
യിരുന്ന അദ്ദേഹത്തെ ജാതിമതഭേദമന്യേ, സർവ്വരും, തങ്ങളുടെ ആദ്ധ്യാല്മികനേതാവായി അംഗീകരിച്ചിരുന്നു. നയന്മാരും ഈഴവരും ചേർന്നു നടത്തുന്ന ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നിർവ്വഹിച്ചത്
കൊച്ചനാശാൻ ആയിരുന്നു.

കൂടാതെസ്നേഹനിധിയായ മാതാവിന്റെ പരിചരണവും കൊച്ചുനാണുവിൽ
കുഞ്ഞിലേതന്നെ തന്നെ ഈ പ്രപഞ്ചത്തെയും സകലചരചാരങ്ങളെയും ബഹുമാനത്തോടെയും, അനുകമ്പയുടെയും നോക്കിക്കാണുവാൻ പ്രേരണ നൽകി.
“ഉറവ പൊട്ടിക്കുതിക്കുന്ന സ്നേഹമോ,
ഉലകുണർത്തുന്ന ജീവചൈതന്യമോ,
സകല ദിക്കും ചലിപ്പിച്ചു നിത്യവും
തനതു താളവട്ടങ്ങൾ ചമപ്പതും?
ഒരു യുഗപുരുഷനിലേക്കുള്ള ചിന്താധാരകൾ രൂപം കൊള്ളുന്നു, നാണുവിൽ. നാണുവിന്റെ ചിന്തകൾക്ക്
തീ പിടിക്കുന്നു, നിത്യദുഃഖങ്ങൾക്കു ഹേതുവെന്ത്, ജനനമരണങ്ങൾ അതിനാധാരമെന്ത്, മനുഷ്യജന്മം, അതിനർത്ഥം എന്ത്?
ഒരു പരിവ്രാജകൻ, രൂപം കൊള്ളു കയായിരുന്നോ?

ചന്ദ്രൻ തലപ്പിള്ളി

By ivayana