രചന : രാജേഷ്.സി .കെ ദോഹ ഖത്തർ ✍️
ഭാരതം ആണെന്റെ ജന്മദേശം ,
അതിൽ ദൈവത്തിൻ,
നാടെനിക്കേറെ പ്രിയം.
തുഞ്ചൻന്റെ കിളിപാടും,
മലയാളം പറയുന്ന ….
നാട്ടുകാർ സോദരർ
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും
നാനാത്വത്തിൽ ഏകത്വം
മുദ്രാവാക്യവും സോദരേ
ഭാരതം ആണെന്റെ ജന്മദേശം
അതിൽ ദൈവത്തിൻ
നാടെനിക്കേറെ ഇഷ്ടം
സർവ്വം സഹിച്ചു…
സ്വാതന്ത്ര്യം നേടിത്തന്ന നായകന്മാരെ…
മറക്കാനാകില്ല രാഷ്ട്രപിതാവേ,
നമിക്കുന്നു ഞങ്ങൾ …
വീരപുത്രരാണ് സുഭാഷും,
പിന്നെ സ്ഫോടനവീരൻ,
മറക്കില്ല ഭഗത് ചങ്ക് ആണ് നീ …
മരിച്ചിട്ടില്ല നീ… മാനവ മനസ്സിൽ ,
ഭാരതീയരിൽ മരിക്കില്ലവൻ ,
തീവ്രവാദികളാണ് ഞങ്ങൾ ,
നാനാത്വത്തിൽ ഏകത്വം…
പ്രസംഗിക്കുന്ന പ്രവർത്തിക്കുന്ന,
എന്റെ ഭാരതനാടിന്റെ,
തീവ്രവാദികളാണ് ഞങ്ങൾ,
വന്ദേമാതരം വന്ദേമാതരം .
കുഴിച്ചുമൂടി ഞങ്ങൾ,
വർഗീയത പിന്നെ ,
പറത്തിടും വെള്ളപ്രാക്കളെ..
വാനിലായ്………
ഭാരതം ആണെന്റെ ജന്മദേശം…
അതിൽ ദൈവത്തിൻ ,
നാടെനിക്കേറെ പ്രിയം,
ഒരു ജാതി ഒരു മതം ഒരു ദൈവം ..
എന്നരുൾചെയ്ത ഗുരുദേവൻ,
അമ്മതൻ പ്രിയ പുത്രൻ .
ഭാരതം ആണെന്റെ ജന്മദേശം.
അതിൽ കേരത്തിൻ,
നാടെനിക്കേറെ ഇഷ്ടം ,
തുഞ്ചൻന്റെ കിളിപാടും,
മലയാളം പറയുന്ന ….
നാട്ടുകാർ സോദരർ
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ..