രചന : ജയേഷ് പണിക്കർ✍

തൻ ജീവനങ്ങു പണയം നല്കി
തൻ്റേടമായങ്ങൊരുങ്ങി നില്പൂ
അമ്മയാം ഭൂവിനെ കാക്കുമീ മക്കളെ
എന്നുമങ്ങാദരിക്കേവരും
നിർന്നിമേഷരായി രാപകലായ്
നിർഭയമോടങ്ങിതെത്ര നാളായ്
കാലമതേ തിരിഞ്ഞീടിലും
കാത്തു വയ്ക്കുന്നതീ പുണ്യഭൂമി
കാരിരുമ്പായങ്ങു മാറ്റുന്നു മാനസം
കാട്ടാളരെയും ഭയന്നെന്നുമേ
ജീവനിന്നെത്ര പൊലിഞ്ഞതു
ജീവിതമേകിയിന്നമ്മയെ പാലിപ്പൂ
ആത്മാവിലങ്ങു നിറക്കുന്നു സ്നേഹവും
ആർക്കുമേ വിട്ടുകൊടുക്കില്ലയെന്നും
എത്ര സമര ചരിത്രമുറങ്ങുമീ
വിസ്തൃത ഭൂമി തൻ മക്കളാം നാം
രക്തമൊഴുക്കിയിന്നെത്രയോ ധീരരാം
മക്കളും രക്ഷിച്ചിതമ്മയെ മുക്തയാക്കി

By ivayana