റോയി ആൾട്ടൻ ✍

എന്തിനും ഏതിനും ഒന്നും മനസ്സിലാക്കാതെ സംസാരിക്കുന്ന മലയാളിയുടെ സ്വഭാവം ഈ അടുത്ത കാലത്ത് കൂടി വരുന്നുണ്ട്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എഴുതി കണ്ടു – സിങ്കപ്പൂർ കൊച്ചു ഒരു സ്വർഗ്ഗമാണു. നോക്കൂ അവിടുത്തെ സംവിധാനങ്ങൾ കണ്ടു പഠിക്കൂ എന്ന്. ശരിയാണ് . 1965 ൽ സ്വതന്ത്രമായ ഒരു ചെറിയ രാജ്യം ( red dot -ഒരു ചുവന്ന പൊട്ട് ) ഇത്രയധികം വികസനം ഈ ചുരുങ്ങിയ കാലം കൊണ്ട് നേടിയെങ്കിൽ എന്ത് കൊണ്ട് ഇത്രയും വിശാലമായ ഒരു രാജ്യം ഇനിയും നേട്ടങ്ങൾ കൈവരിച്ചു കൂടാഫേസ്ബുക്കിൽ കണ്ടതാണ് – ആദ്യം പട്ടിണി മാറ്റൂ അത് കഴിഞ്ഞു മതി അതിവേഗ റെയിൽആന മണ്ടത്തരമാണത്. വികസനം വരുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും അപ്പോൾ പട്ടിണി താനേ മാറി തുടങ്ങും എന്നുള്ള വിവരം അറിയാമെങ്കിലും വെറും രാഷ്ട്രീയ പ്രേരിതമായി എന്ത് വികസനം വന്നാലും അതിനെ വെറുതെ എതിർക്കുക അത് തന്നെ കാര്യംസിംഗപ്പൂർ തുടക്ക കാലത്ത് പ്രാധാന്യം കൊടുത്ത കാര്യങ്ങളിൽ പ്രധാനം പൊതു വിദ്യാഭ്യാസത്തിനും ഇൻഫ്രാസ്ട്രക്ച്ചറിനും വളരെക്കൂടുതൽ പണം ഇൻവെസ്റ്റ് ചെയ്യുക എന്നുള്ളതായിരുന്നു.

സ്വാതന്ത്ര്യ കാലത്തെ സിംഗപ്പൂരിൽ അധ്യാപകരായി വന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നാണ് പ്രത്യേകിച്ച് കേരളത്തിൽ നിന്നും.ഈ രണ്ടു കാര്യങ്ങൾ അധിക പ്രാധാന്യത്തോടെ നടപ്പിലാക്കിയാൽ ഒരു രാജ്യത്തിന്റെ പൂർണ വികസനം ആകുമെന്ന് പറയാൻ പറ്റില്ല. അനുബന്ധ കാര്യങ്ങൾ ഒരുപാടുണ്ട്. അതൊക്കെ പിന്നാലെ വന്നു കൊള്ളുംകെ റെയിലിന് സ്ഥലമെടുപ്പ് തർക്കങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. ഏതു വികസനം വന്നാലും അതിൽ ജനങ്ങൾ ഭാഗഭാക്ക് ആയെ മതിയാകൂ.

സിംഗപ്പൂരിലെ ഏറ്റവും വലിയ വെല്ലു വിളി സ്ഥല പരിമിതിയാണ് . ഒരു മണിക്കൂർ കൊണ്ട് രാജ്യത്തിൻ്റെ ഒരറ്റം മുതൽ മേറ്റ് അറ്റം വരെ പോകാം , അപ്പോൾ മനസ്സിലാക്കാമല്ലോ എത്ര വലിപ്പമുണ്ട് ഈ രാജ്യത്തിനെന്നു. പക്ഷെ വികസനത്തിന് അതൊന്നും തടസ്സമല്ല .ഭൂരിഭാഗം മെട്രോ (mrt ) സ്‌റ്റേഷനുകളും ഭൂമിക്കടിയിലാണ്. സ്ഥല പരിമിതി കൊണ്ടാണ് ഇതൊക്കെ ഭൂമിക്കു അടിയിലാക്കിയത് .

നിർമാണ പ്രവർത്തനങ്ങൾ ജനത്തെ ബാധിക്കുന്നില്ല. പുതുതായി നിർമ്മിച്ച Bencoolen സ്റ്റേഷൻ. ഗ്രൗണ്ട് ലെവലിൽ നിന്നും 46 മീറ്റർ താഴെയാണ് ഈ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഈ പ്രദേശത്ത് ധാരാളം കെട്ടിടങ്ങൾ ഉണ്ട്. ചുരുക്കി പറഞ്ഞാൽ എന്ത് ബുദ്ധിമുട്ടിനെയും മറി കടന്നും വികസനം കൊണ്ട് വരണം എന്നുള്ള ഉറച്ച തീരുമാനവും അതോടൊപ്പം അതിനുള്ള സാങ്കേതിക വിദ്യകൾ ഉന്നത വിദ്യാഭ്യാസത്തിലൂടെ കൈവരിക്കുകയും ചെയ്യണം.പിന്നെ അഴിമതി ….

അത് പൂർണമായും മാറിയെങ്കിൽ മാത്രമേ ഒരു രാജ്യം ഉന്നതിയിലേക്ക് പോകാൻ കഴിയുകയുള്ളു. ലോകത്ത് ഏറ്റവും അധികം ശമ്പളം കിട്ടുന്ന മന്ത്രിമാർ സിംഗപ്പൂരിലാണ്. ഒരു മന്ത്രിമാരും കൊടി വച്ച കാറിൽ മുന്നിലും പിന്നിലും അകമ്പടിയോടെ ചീറി പാഞ്ഞു പോകുന്നില്ല. ഒരുപക്ഷെ ട്രെയിനിൽ നിങ്ങളുടെ അടുത്തിരിക്കുന്നത് മന്ത്രിയോ എം പി യോ ആയിരിക്കാം.

ഈ മന്ത്രിമാരിലും എംപി മാരിലും കേരളക്കരയുമായി ബന്ധമുള്ളവർ ഉണ്ടെന്നുള്ള കാര്യം മറക്കരുത്.നിയമങ്ങൾ കര്ശനമാണ് … അത് എല്ലാർക്കും ബാധകമാണ്. കൊലപാതകം , മയക്കു മരുന്ന് തുടങ്ങിയ കുറ്റങ്ങൾക്ക് വധ ശിക്ഷയാണ്. സാധനങ്ങൾ പൊതു നിരത്തിൽ വലിച്ച് എറിയുന്നത് ശിക്ഷാർഹമാണ് , തിരക്കുള്ള റോഡിൽ അനുവദിച്ചിട്ടുള്ള സ്ഥലത്തൂടെ അല്ലാതെ റോഡ് മുറിച്ച് കടന്നാൽ ഫൈൻ അടയ്‌ക്കേണ്ടി വരും.

വഴിയിൽ കാണുന്ന പൂച്ചയെ (community cat ) പോലും ഉപദ്രവിക്കാൻ പാടില്ല. പൊതു നിരത്തിൽ കാണുന്ന മരത്തിൽ നിന്നും ഒരു ചില്ല പോലും ഒടിക്കാൻ പാടില്ല.രസകരമായ കൂടുതൽ സിംഗപ്പൂർ വിശേഷങ്ങൾ പിന്നാലെചിന്തകൾ മാറിയേ പറ്റൂ …. വികസനം വരണം അപ്പോൾ ജീവിത നിലവാരവും ഉയരും …

By ivayana