രചന : മധുസൂധനൻ വയനാൻ✍

പ്രണയം മരിക്കുന്നു,
കാമ മോഹങ്ങളാൽ!
അന്ധരായ്തീരുന്നു,
കുടുംബം ശിഥിലമായിടും!
അറിവുകൾ മാത്രം,
പോരല്ലൊ ഒന്നിനും,
തിരിച്ചറിവുവേണം,
നമുക്കു പൂർണ്ണതക്കായ്!
എല്ലാം അറിയുമെങ്കിൽ?
ആ അറിവുകളപൂർണ്ണം.
ചൂണ്ടയിൽ ഇരകോർത്തു,
കാത്തിരിപ്പുണ്ട്,കിങ്കരർ!
പത്മ വ്യൂഹം തീർത്ത,വർ,
നമ്മേ കുരുക്കിയിടാൻ,
തന്ത്ര ശാലികൾ, തന്ത്രങ്ങൾ
മെനയുന്നവരിവിടെ!
ഇരകൾ വഴുതി പോ
യിടാതെ,സംരക്ഷിച്ചിടാൻ!
ഫ്രോയിടുമോഷോവും,
ചുണ്ടും, രതിയുടെ..
അതി ഭാവുകത്വം,
ഗതി മാറി,ദിശ മാറി,
അരാജകത്വത്തിന്റെ_
വഴിയിലൊരു പുതു,
രതി വൈക്രിതമി
വിടെ നടമാടുന്നു
കുതറി മാറീടുക!
നൈമിഷികമാം,കാമ_
പേക്കൂത്തുകൾ വീട്ടു,നീ,
സോദരാ,ഉണരുക
വേഗം,മടങ്ങീടുക… .

മധുസൂധനൻ വയനാൻ

By ivayana