രചന : അനിയൻ പുലികേർഴ്‌✍

ധീരരവർ നേടിയൊരാ രാജ്യത്തിന്ന്
കാണുന്ന തൊക്കെയും മോഹിച്ചതോ
സ്വാതന്ത്ര്യ മോഹം ഇല്ലായ്മയാക്കിയ
ഭാരതത്തിനു അപമാനം വരുത്തി യോർ
കാട്ടുന്ന പേക്കൂത്ത് കണ്ടാലിന്നയ്യോ
കഷ്ടം എന്നത് എത്ര നാം പറയണം
മൂല്യങ്ങൾക്കില്ലാ തീരെ സ്ഥാനമെന്നാൽ
മുദ്രകൾ ചാർത്തുന്നതെന്തിനാണ്
പാരമ്പര്യങ്ങളെ തകർത്തെറിഞ്ഞേർക്ക്
പാരിതോഷികം എന്തിനേ കിടേണം
അർഹതപ്പെട്ടവരെ അവഗണിച്ചീടുമ്പോൾ
അല്പന്മാരവർ പൂജിക്കുന്നതാരേ
പടരേണ്ട മൂല്യ ബോധത്തിൻ ദർശന മുഖം
കണ്ടപ്പോൾ എന്തേ പരിഹസിച്ചീടുവാൻ
ഒരു പ്രതീകത്തെയല്ല വർ നിരസിച്ചത്
മാനവികതയുടെ ഉജ്വലശബ്ദത്തെ
ഈ നിന്ദ കേരളത്തോടു മാത്രമല്ല റിയുക
ഒന്നായ്ക്കണ്ട ഗുരുവിന്നെയെന്നറിക
വൈവിധ്യമെന്തെന്നറിയാത്തവര വർ
എല്ലാ മില്ലാതെയാക്കാൻ നടപ്പവർ
അറിയണം മൂല്യവും ബോധവും പിന്നെ
മാറെങ്ങൾ തന്നുടെ ചാലക ശക്തിയെ
എല്ലാം ഒന്നാക്കാൻ ശ്രമിക്കുന്നോർ
നാനാത്വമെന്തെന്ന് തിരിച്ചറിഞ്ഞിടൂ.

അനിയൻ പുലികേർഴ്‌

By ivayana