രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍️

റാഗിങ്ങ്…..👍
ഒരു പ്രത്യെക
രീതിയിലുള്ള
റാഗിങ്ങ് ശൈലിയാണ്
90… കളി ലെ P.G പഠിപ്പു പണിപ്പുരയിൽ ഞാൻ , ഇടിക്കുള അടക്കമുള്ള ജൂനിയേർസിൽ അപ്ലൈ ചെയ്തത്.
അതിനു വേണ്ടി ഉള്ള പരിശ്രമം നേരത്തെ തുടങ്ങിയിരുന്നു.

ആ , “അറവു രീതി “
കൂട്ടുകാർക്കിടയിൽ രസം ഉണർത്തി.
ചിലരൊക്കെ അതിനെ ഇമിറ്റെറ്റു ചെയ്തു.
പുതുതായി വന്ന ജൂനിയർസിൽ ,
എനിക്ക്
കോട്ടയത്തു നിന്നുള്ള ഇടിക്കുളയെ ആണ് ഇഷ്ട്ടപ്പെട്ടത്.
അവനൊരു മയവും , മച്ചുരിറ്റിയും ഉണ്ടാർന്നു.
പറഞ്ഞത് കേൾക്കും പഹയൻ ന്നു തോന്നിയപ്പോ ഞാൻ ഇടിക്കുളയെ ‘വിഴുങ്ങാൻ’ തീരുമാനിച്ചു.

പട്ടണത്തിലെ
സ്റ്റാർ ഹോട്ടലിൽ “ചിക്കൻ തന്ദൂറി ” കൊണ്ടു എനിക്ക്
തുലാഭാരം ഉണ്ടാക്കി ഇടിക്കുള പഹയൻ.
എനിക്കിതൊക്കെ അതിശയമായിരുന്നു.
ചുക്കിനിപ്പറമ്പിലെയും , ചെറുവരബോടിലെയും ഞാൻ എന്ന പയ്യൻ മറാത്വവാടാ കോളേജിൽ ജൂനിയർസിനെ കൈവെള്ളയിലിട്ട്
അമ്മാനമാടിക്കുന്നു.

അന്ന് കുറച്ചൊക്കെ ഹിന്ദി ,
പിള്ളേരുടെ മുന്നിൽ പയറ്റി.
റൂമിൽ രാത്രി ഏറെ വൈകി എത്തുമ്പോൾ ഇതൊക്കെ എന്തിനു ചെയ്തു ന്നൊ…ക്കെ ഒരു തോന്നൽ ഉണ്ടാർന്നു.
കുറച്ചു ദിവസത്തിനല്ലേ…
ആവാം , ന്നു മനസ്സ് പറഞ്ഞു.
കൂടെയുള്ള ഒരു കൂട്ടുകാരനും അത് ശരി വെച്ചു.
റാഗിഗ് അഭിനയം ക്ഷീണത്തിലേക്കു പോയിത്തുടങ്ങിയിരുന്നു.
പിന്നെ ഒരു വയ്യായ്മയും.
ശീലമില്ലല്ലോ.
അതായിരിക്കും.
അന്നങ്ങിനെ തോന്നി.

ജൂനിയേർസിൽ പ്രീതി ഉണർത്താൻ ഞാൻ മസ്സിൽ ഒക്കെ
പെരിപ്പിക്കാൻ
തയ്യാറെടുത്തു.
ആ , കലയിലെ
ആഗ്രഗണ്യമായ സ്ഥലത്തന്നെ പോയി.
ഒരു Mr. India നടത്തുന്ന “മസ്സിൽ പെരുപ്പാലയ”മായി എന്റെ അടുത്ത ഉന്നം.
ഹോസ്റ്റലിലെ ബോറടിച്ച വൈകുന്നേരങ്ങളിലെ മെല്ലെപ്പോക്കു നയം ഞാൻ മാറ്റിയെടുത്തു.
മസ്സിലാലയം കേന്ദ്രമാക്കി അവിടേക്കെ പോയി….
ഉള്ള മസ്സില ക്കെ ആർക്കോ വേണ്ടി
പെരുപ്പിച്ചു.
ജൂനിയേഴ്‌സിനെ സ്വീകരിക്കാൻ…. എന്റെ അറവു രീതി ഞാൻ മൂശയിൽ മൂപ്പിച്ചെടുത്തു.

അങ്ങനെ ഇരിക്കെ ജൂനിയർ പഹയൻ ഇടിക്കുളയേ ഒരു വൈകുന്നേരം അടുത്ത് കിട്ടി.
നമുക്ക് സംസാരിക്കാം ന്നു പറഞ്ഞു ഒരു ബാർ റെസ്റ്റാറന്റ് ലക്ഷ്യമാക്കി നടന്നു.
മുണ്ടൂരും…., അപ്പുറവും വിഷയമായി.
ഞാൻ പറഞ്ഞ പലതിലും , കോട്ടയത്തിൽ നിന്നുള്ള ഇടിക്കുള കുലുങ്ങി ചിരിച്ചു.
വായ കൊണ്ടും , ഇടിക്കുളക്കു മുന്നിൽ നടക്കുന്ന അവന്റെ വലിയ കുംഭ കൊണ്ടും.
പഹയൻ പ്രായത്തേക്കാൾ പെരുത്തതായിരുന്നു.
ഒരു മലയോര മൊതല്…
തടിച്ചുവീർത്ത ഒരു gentle മനുഷ്യൻ.
ഇടിക്കുളയെ ഞാൻ സുന്ദര സ്ലിം ജിം ആക്കി എടുക്കാം ന്നൊക്കെ വാക്ക് കൊടുത്തിരുന്നു.

എടാ, ഉവ്വേ ….
നീ ഇങ്ങു പോരു ന്നൊക്കെ ,
ഒരു കോട്ടയം സ്ലാങ്ങിൽ.
എനിക്കിതൊക്കെ എങ്ങിനെ വരുന്നു.
ഞാൻ ഒന്നുകൂടി അതിശയിച്ചു.
ഞാൻ എന്നിൽ അഭിമാനിച്ചു.
റെസ്‌റ്റോ‌റണ്ടിൽ ഇരിക്കുമ്പോൾ
മസിൽ പെരുപ്പിച്ചു കഴിഞ്ഞ സമയമായതു കൊണ്ട് ,
“പഹയൻ വയറു “, കണ്ടത് മുഴുവൻ അകത്താക്കാൻ ധൃതി കൂട്ടി.
ആക്രാന്തം ആയി ന്നു പറയാം….
അവിടെ, റെസ്റ്റെറന്റിൽ ഇടിക്കുളയോട് ,
ഞാൻ ഒരു നുണ പൊട്ടിച്ചു….

ഇടിക്കുളേ…
ഈ , ഇരിക്കുന്ന റെസ്റ്റാറന്റിൽ സ്ഥിരം വിസിറ്റർ ആണെന്നും…
തന്ദൂറി എന്റെ സ്ഥിരം ഐറ്റം ആണെന്നും…
I love തന്ദുരി… നോക്കെ ഞാൻ അടിച്ചു വിട്ടു.
….അതിനൊക്കെ മുൻപ്
ഒരു കൂൾ ബിയർ
ഒരു സ്റ്റാർട്ടർ ആണെന്നും…
തീറ്റ വന്നു…
അകത്താക്കൽ തുടങ്ങി….
കൂട്ടപ്പൊരിച്ചി ലിനിടയിൽ ഞാൻ ഇടിക്കുള യോട് ,….
“എന്ത് വേണെലും പറഞ്ഞോളു….
ഞാൻ ചെയ്‌തോളാം”
ഇവിടെ എനിക്ക് നല്ല ഹോൾഡ്
ഉണ്ടെന്നും …ന്നും
മാറാട്ടി പച്ചവെള്ളം ആണെന്നുള്ള
വാക്കും, കൈമാറി.

ഇടക്കൊക്കെ ചെറുവരബോടിലെ ഉണിത്തിരി അമ്പലത്തിലെ ദൈവങ്ങൾക്ക്
വഴിപാടിടാ…ന്ന ക്കെ ഞാൻ പ്രാർത്ഥിച്ചു.
ഒരു വലിയ കോളാ
വലയിന്നുള്ളിൽ.
ഒരു വീര്യത്തിൽ വീട്ടിലേക്കു വിളിച്ചു ഇവിടെ ഞാൻ പത്താളുക്ക് മെത്താളാ…ന്നൊക്കെ
തള്ളി വിട്ടു.
അന്നേ ഞാൻ
“തള്ള്” തുടങ്ങി… പറയേച്ചാ…
എന്തിനും , ഏതിനും ജൂനിയർ പിള്ളേർ ഒപ്പം കൂടി.

ഏട്ടാ… ചേട്ടാ… നുള്ള കാതിന് ഇബം ഉള്ള ,
രസം ഉള്ള വിളികൾ.
പൈസക്ക് പൈസ…
കാശിനു കാശ്.
എന്നും സീനിയർ ആയി നിൽക്കാൻ മനസ്സ് ഒരുങ്ങുന്ന വൈകുന്നേരങ്ങൾ …
അമലുള്ള രാത്രികൾ.
അലസതയിൽ
സുഖം തേടിയ മനസ്സുകൾ.

ഇനിയൊരു love ഒക്കെ ആവാം ന്നു മനസ്സ് കാംക്ഷിച്ചു.
ഒന്നും തരപ്പെട്ടില്ല..
സത്യം.
നഗരത്തിൽ ആദ്യമായ ഇടിക്കുളക്കു ഞാൻ സ്വാന്തനമായി….
സ്നേഹമായി….
മലയോരത്ത് നിന്നുള്ള ഇടിക്കുള നഗരം കണ്ടു ഭ്രമിച്ചു.
അതിൽ പിടിച്ചു
ഞാൻ ഇടിക്കുളയെ വസൂലാക്കി.
ഹോട്ടലുകൾ മാറി മാറി കേറി.
ഇത്തിരി ഇടിക്കുളക്കിട്ട് പണിതു.

പാവം…ഇന്നൊക്കെ വിചാരിക്കുമ്പോൾ.
വൈകുന്നേരങ്ങളിലെ blue moon ബാറിലെ നുണയലും ,
“തന്ദുരി അകത്താക്കൽ” കർമ്മവും
നിർബാധം തുടർന്നു.
പൈസ ഇടിക്കുള അല്ലേ കൊടുക്കുന്നത്…
കാട്ടിലെ തടി…. പിന്നെ ആന…. പിന്നെ വലി….കുടി ഒക്കെ.
പേക്കൂത്തു കുമ്മാട്ടി കഴിഞ്ഞു പിന്നെ നടക്കാൻ പറ്റാതെ…,
ഓട്ടോ പിടിച്ചു ,
രാത്രി ഏറെ വൈകി താങ്ങി പിടിച്ചു ഹോസ്റ്റൽ റൂമിലെത്തുന്ന വരെ തുടരും…
കല്ല് വച്ച ഡയലോഗ്കളുടെ പെരുമഴ…?!
….ഇടിക്കുള കാദ്
കൊണ്ടു എങ്ങനെ സഹിച്ചു ആവോ…

ആ രാത്രികളിൽ ഇടിക്കുളയെ
ആ കസർത്തിന്റെ പെരുമഴയിൽ കുളിപ്പിച്ചും , വെളുപ്പിച്ചും… എടുത്തു.
പോരാത്തത്തിന് ഇതും ചെയ്തു…,
വൈകുന്നേരങ്ങളിൽ ,
മസ്സിൽ പെരിപ്പിച്ചു….
ജൂനിയർ ഇടിക്കുള മാരെ ഒറ്റയ്ക്ക്…ഒറ്റയ്ക്ക് “പോക്കറ്റ് റാഗിങ്ങ്” ചെയ്തു തടിച്ചു സുന്ദര മേനിയുണ്ടാക്കി…
മാസം ഒന്നു കൊണ്ട്….!!
“വൈകുന്നേരതീറ്റ” തന്നവരോട് നന്ദിയും കാട്ടി.
അതും പറണോല്ലോ…
പറയുമ്പോ.

ഹോസ്റ്റൽ റൂമും , സൗകര്യങ്ങളും മറ്റും…അവർക്കു ഫ്രീ…കൊടുത്തു.
പോരെ… അതൊക്കെ…
ഞാൻ എന്നെ സമ്മതിപ്പിച്ചു.
ഒരു പാലം ഇട്ടാൽ… പോലെ…
റാഗിഗ് മാസങ്ങളോളം തുടർന്നു….
ഒരു വൈകുന്നേരം , മാറാത്വവാടയിലെ ഒരു സ്ഥിരം കൊല്ലി റെസ്റ്ററന്റിൽ ഇരിക്കുമ്പോൾ , ഇടിക്കുള എന്റെ നുണ രീതിക്കു കടിഞ്ഞാണിട്ടു….
കടിഞ്ഞാൺ
ഊരാക്കുടുക്കായി.

അന്ന് ഞാൻ ഇടിക്കുളയെ കാണുമ്പോൾ എന്തോ വ്യത്യാസം മണത്തു.
ആ ഭാവം… നോട്ടം എല്ലാം.
ഞാൻ ആദ്യമായി അവനെ സംശയിച്ചു…
ഇവനിൽ എന്താ ഒരു മാറ്റം….?
എന്റെ കശാപ്പ് രീതി കണ്ടു പിടിച്ചോ…
സകലതും
വർക്കത്തല്ലാതാവുമൊ.
സംശയം സത്യത്തിലേക്കു നീണ്ടു….
ഞാൻ തന്ദൂറി കാണുന്നത് അവൻ വന്നിട്ടല്ലാ ന്നുള്ള തും ,
ഹോട്ടലിലെ സ്ഥിരം വിസിറ്റർ ഒക്കെ പറഞ്ഞത് നുണക്കഥകൾ
ഉള്ള
രസചരട് ,
ഇടിക്കുള പൊട്ടിച്ചു…

എപ്പോഴും…. എല്ലാരീം അങ്ങനെ പറ്റിക്കാൻ പറ്റില്ല എന്ന കീഴടങൽ ഒക്കെ ഉണ്ടായി അവിടെ.
ചേട്ടൻ എന്ത് വേണം ന്നു പറഞ്ഞാൽ മതിയല്ലോ…
ഞാൻ വാങ്ങിത്തരുമല്ലോ..
എന്തിനീ നുണ…എന്നൊക്കെ ആയി ഇടിക്കുള.
ഞാൻ ആകെ ഐസ്സായി.
ഞാൻ ആ ശീതീകരിച്ച റെസ്റ്റെറണ്ടിലെ മങ്ങിയ വെളിച്ചത്തിൽ ഇടിക്കുളയെ അറിയിക്കാതെ
മുഖം കുനിച്ചു ഒന്നു ചമ്മി.
ചമ്മിക്കൂട്ടി.

നല്ല മനസ്സിന് ഉടമയായ ഇടിക്കുള എന്റെ കുത്തിനു പിടിച്ചില്ല…
ഭാഗ്യം.
തട്ടകത്തിൽ ഭഗൊതി അവിടെയും രക്ഷിച്ചു.
കുറെ രക്ഷപ്പെട്ടിട്ടുണ്ട് ജീവിതത്തിൽ.
ഭണ്ഡാരത്തിൽ കുറേ ഒറ്റ രൂപ തുട്ട് ഇട്ടിട്ടുണ്ട്…
അന്നും ,
ഇന്നും.
അതൊക്കെയൊരു രക്ഷ.

അന്ന് മാരത്വവാടയിലെ ഹോട്ടൽ ബില്ല് ഞാൻ കൊടുത്തു.
ഹോസ്റ്റൽ റൂമിലേക്ക്‌ തിരിച്ചു
ഇടിക്കുളയൊത്തു വരുമ്പോൾ ഞാൻ രാഗിങ്ങിനു അവലംഭിച്ച രീതിയെ പ്രാകി.
മൗനത്തോടെ അന്ന് ഞാനും ഇടിക്കുളയും ഹോസ്റ്റൽ കര പറ്റി.
റാഗിംഗ് ശൈലിയിലെ , “അറവു രീതിയിലെ” പാകപ്പിഴ ഞാൻ ഒന്നു പരിശോദിച്ചു.
എവിടെയോ പിഴച്ചു…
ഇല്ലെങ്കിൽ ഇതിന്റെ ഒക്കെ ബൂം പീരിയഡ് ആയി…
ഇടിക്കുള ഒഴികെ മറ്റു ജൂനിയേഴ്സിന് വിലയില്ലാതെ വരുമ്പോഴേക്കും…,
ഞാൻ പാട്ട് നിർത്തി….
ഇനി ഗ്രാഫ് താഴോട്ട്….
So, withdraw….all
മനസ്സ് അതിനൊക്കെ താഴിട്ടു.

ഇടിക്കുള അന്നു
ഹോട്ടലിലെ വെയ്റ്റർമ്മാരെയും ചാക്കിട്ടിരുന്നു.
ഓരോ ദിവസം ഇയാൾ ഓരോ ഇടിക്കുളമാരെ
“കൊന്നു സാപ്പിടുന്നു” എന്ന സത്യം അയാൾ അതിനകം മനസ്സിലാക്കി.
നാടാകെ പാട്ടായി.
ഞാൻ റാഗിംഗ് രീതി…, അല്ല റാഗിംഗ് തന്നെ…, മെല്ലെ മെല്ലെ നിർത്താൻ ശ്രമം തുടങ്ങി.
തുടക്കത്തിലേ തിടുക്കം പിന്നെ കാട്ടിയില്ല.
ഒരു ചമ്മൽ
ജുനിയര്സിനോട് ഉണ്ടായി.
പക്ഷെ ,
ഒന്നു പറയട്ടെ…

റാഗിങിൽ ആരെയും കരയിച്ചിട്ടില്ല….,
കൈ വച്ചിട്ടുമില്ല.
വേറെ ജീവനിൽ
ഞാൻ അതു ചെയ്യില്ല….
ദൈവം പിറവി കൊടുത്ത ജീവനിൽ , അതിനധികാരമില്ലല്ലോ.
അഥവാ ചെയ്താൽ കുറ്റവും , ശിക്ഷയും ,
പിന്നെ ദൈവം തരുന്നതല്ലേ….
ഒരു കാലത്ത് റാഗിംഗ് ചെയ്യപ്പെട്ടപ്പോൾ…
ഞാൻ ഇര ആയപ്പോൾ…,
തിരിച്ചു ചെയ്യാൻ ഒരു കാലം വരും ന്നും ചിന്തിച്ചിട്ടുമില്ല.

ആ, വൈരാഗ്യത്തൊരക്കൊന്നും ഞാൻ മനസ്സിൽ ഇടം കൊടുത്തില്ല.
കൂട്ടുകാരുമൊത്തു റാഗിങ്ങിലെ വിറപ്പിക്കലും…
മറ്റും ഒക്കെത്തിനും വിരാമമിട്ടു.
വൈകുന്നേരം പരിപാടി പാടെ നിർത്തി.
മാസം 2 കാഴ്യ്ഞ്ഞപ്പോൾ, ജൂനിയർസിന്റെ വക ജോയിനിങ് പാർട്ടിയായാ
“കഞ്ഞി വിളമ്പൽ” പാർട്ടിയിൽ മാന്യനായി…
ജൂനിയർസിനോട് ഒരു അകലം പാലിച്ചു നിന്നു…
സ്പെഷ്യലി… ഇടിക്കുള അടുത്ത് വരുമ്പോൾ….
ഇവൻ പൊട്ടിക്കുമോ… മറ്റുള്ളവർക്ക് മുന്നിൽ ആ റാഗിങ്ങ് തീറ്റ….
എന്റെ അറവു രീതി…
ഇടിക്കുള അനങ്ങിയില്ല.

എന്റെ ശിക്ഷ പങ്കു പറ്റിയ
ഇടിക്കുളമ്മാരും ഒന്നു പിന്നാക്കം വലിഞ്ഞു…
അതെല്ലാം ഒരു തമാശ ആക്കി അവർ.
പിന്നെ ഓർത്തു ചിരിക്കാല്ലോ….
ഇടിക്കുള നല്ലവനായിരുന്നു.
അവനു വേണൽ ഈ കഥ പറഞ്ഞു ആ നക്ഷത്ര പാർട്ടിയിൽ എന്റെ ട്രൗസർ ഊരാമായിരുന്നു.
പക്ഷെ അവനതു ചെയ്തില്ല.
വാട്ട്‌ എ sports man spirit….
ഇടിക്കുളയും ,
തന്ദൂറി പേടി
സ്വപ്നത്തെയും
ഇവിടെ ഓർക്കുന്നു.

ഇന്നും തന്ദൂറിയിൽ ഇടിക്കുളപ്പേടി ഉണ്ട്.
അത് മാറില്ലാ തോന്നുന്നു…
പട്ടടയിലേക്ക് എടുക്കുമ്പോഴും അത് പേടിപ്പിക്കും…
ആ ഒരു പേടി നിലവിലുണ്ട്.
…..എഴുത്തു പുരയിൽ
ആ പേടിയൊക്കെ മറക്കുന്നു.
എന്നിലെ
ഹുങ്കിനെ വലിച്ചെറിയുന്നു.
“എഴുത്തുകാരൻ സഹൃദയനാവണം”….
…..എങ്കിലേ എഴുത്ത് വരൂ…

ആ , നാട്ടുചൊല്ലിൽ
പതിരില്ല എന്ന
സ്വയം അറിവ്
വീണ്ടും ഒരു എഴുത്തിന്നു
പ്രേരിപ്പിക്കുന്നു.
പഴേതൊക്കെ അയവിറക്കുമ്പോൾ , മനസ്സിൽ അലോസരം….
നമ്മൾ ഒന്നുമല്ലല്ലോ ഈ ലോകത്ത്…ന്നു ,
ഇഷ്ട്ടപ്പെട്ട പടിഞ്ഞാറമുറിയിലെ ചുമരിലെ
കണ്ണാടിയിൽ
എന്റെ പ്രതിരൂപം കാണുന്നു…..
ഞാൻ അറിയുന്നു…,
ഞാനെത്ര നിസ്സാരൻ….

കൃഷ്ണപ്രസാദ്

By ivayana