ചില തീവണ്ടികൾ പോലെയാണ്
ചില ജീവിതങ്ങൾ…….
അവ.. കൃത്യമായി
കൃത്യമായസ്ഥ ലങ്ങളിൽ
നിന്നും. യാത്രക്കാരെ
സ്വീകരിക്കും
സീറ്റുകളും കൊടുക്കും .
എന്നാൽ പരിശോധിക്കുവാൻ
ഉദ്യോഗസ്ഥർ വരുമ്പോൾ ആണ്
അറിയുക.. അതിലെ യാത്രക്കാർ
എല്ലാപേരുടെയും കൈയ്യിൽ
അവർ സൂക്ഷിച്ചിരുന്നത്
വെറും വ്യാജടിക്കറ്റുകൾ
ആയിരുന്നു. എന്ന്….. !
ഇളിഭ്യരായവർ അപ്പോൾ
കുനിഞ്ഞ ശിരസ്സുമായി..
കീശതപ്പുന്നത്. അന്യോന്യം
നോക്കി രസിക്കാൻ ആർക്കും
കഴിയുമായിരുന്നില്ല……!
പട്ടം ശ്രീദേവിനായർ