മലയാളിയായ റവറന്റ് മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടില്‍ ബിഷപ്പായി അഭിഷിക്തനായി. സജു എന്നറിയപ്പെടുന്ന അദ്ദേഹം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ്.42 വയസാണ്.
കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയാണ് അദ്ദേഹം. ബെംഗളൂരുവിലെ സൗത്തേണ്‍ ഏഷ്യ ബൈബിള്‍ കോളേജിലും ഓക്സ്ഫഡിലെ വൈക്ളിഫ് ഹാളിലുമായിട്ടായിരുന്നു പഠനം. കാറ്റിയാണ് ഭാര്യ. നാലുകുട്ടികള്‍.
ലണ്ടനിലെ സെയ്ന്‍റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ലൂക്കോസിന് കാന്റെര്‍ബറി ആര്‍ച്ച് ബിഷപ്പ് ഇന്ത്യന്‍ ഈട്ടിയില്‍തീര്‍ത്ത അംശവടി സമ്മാനിച്ചു. ഗില്ലിങ്ഹാമിലെ സെയ്ന്റ് മാര്‍ക്കസ് പള്ളിയിലെ വികാരിയായിരുന്ന അദ്ദേഹത്തിന്റെ നിയമനത്തിന് എലിസബത്ത് രാജ്ഞി കഴിഞ്ഞവര്‍ഷം നവംബറില്‍ അംഗീകാരം നല്‍കിയിരുന്നു.