രചന : ഷബ്‌നഅബൂബക്കർ ✍

മഹാത്മാഗാന്ധി വെടിയേറ്റ് വീണ ഈ ദിനത്തിൽ മഹത്തായ, ജ്വലിക്കുന്ന ആ ഓർമ്മകൾക്ക് മുമ്പിൽ മൗനമായ് പ്രാർത്ഥിച്ചു,
പ്രിയ മഹാത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ട്🌹🌹🌹
രക്തസാക്ഷി ദിനം 🌹

മഹാത്മാ..
ജന്മനാട്ടിലടിമയായ് കഴിഞ്ഞൊരു ജനതയിൽ ..
മോചനത്തിൻ മന്ത്രമോതി വന്നൊരു മഹാത്മജീ..
അഹിംസയെന്നൊരായുധത്താൽ ഹിംസയെത്തകർത്തവൻ..
വാക്കുതോൽക്കും പുഞ്ചിരിയാൽ ഭാരതം പടുത്തവൻ..
പേപിടിച്ച ഗോഡ്‌സെ വമ്പരോർത്തീടേണം ഗാന്ധിയെ..
തോക്ക്കൊണ്ട് തീർന്നിടില്ല ചെയ്തുവെച്ച നന്മകൾ..
നീളമുള്ളൊരൂ വടിയിൽ ഊന്നിടുന്നൊരൊറ്റയാൻ..
പാതി നഗ്നമേനിയും വെണ്മയേറും ആടയും..
ശാന്തമന്ദഹാസവും ആർദ്രമായ മിഴികളും..
സൗമ്യമേറെയെങ്കിലും തീക്ഷമാണ വാക്കുകൾ..
സത്യ ധർമ്മ ജീവിതം വരച്ചുക്കാട്ടും ശൈലിയെ..
കുഞ്ഞുമക്കൾ സ്നേഹമോടെ ചൊല്ലി നാമം ബാബുജി..
നെഞ്ചകം തുളഞ്ഞു അന്നു അന്ത്യയാത്രയായത്..
ഗാന്ധിയെന്ന വ്യക്തിയല്ല ഇന്ത്യയുടെ മേന്മയാ..
നിണമൊലിച്ചു ജീവനറ്റു മണ്മറഞ്ഞു പോയത്..
അഴക് ചിന്തും ഇന്ത്യയുടെ മതേതരത്വ സാരമാ..
പ്രാണനറ്റു പോകവേ പിറന്നുവീണ വാക്കുകൾ..
ഹേ റാം റാം റാം..
ഹേ റാം റാം റാം..

By ivayana