റാപ്പിഡ് ആൻറിജൻ ടെസ്റ്റ് കിറ്റുകൾ പെട്ടെന്ന് വികസിപ്പിച്ചതിന് പിന്നാലെ സമാനമായ നിരവധി പുതിയ ടെസ്റ്റിങ്ങ് രീതികളും എത്തിയിട്ടുണ്ട്. സാധാരണയായി ലാബുകളിൽ ഭൂരിഭാഗവും നിലവിൽ നടത്തുന്നത് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) അല്ലെങ്കിൽ RT-PCR എന്നിവയാണ് ഇവക്ക് വലിയ തുക മുടക്കേണ്ടി വരുന്നതിനാൽ സാധാരണക്കാർക്ക് ഇവ പലപ്പോഴും അപ്രാപ്യമാണ്.
അതിനിടയിലാണ് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഒരു പുതിയ ടെസ്റ്റിംഗ് ടെക്നിക് വികസിപ്പിച്ചെടുത്തത്, ഇതിന് ചിലവ് കുറഞ്ഞ ഉപകരണങ്ങൾ മാത്രമെ ആവശ്യമുള്ളു. സംവിധാനം നടപ്പായാൽ ഓരോ ടെസ്റ്റിനും (ഏകദേശം 525 രൂപ) മാത്രമേ ചെലവാകൂ എന്ന് റിപ്പോർട്ട് ചെയ്തു.
ടെസ്റ്റിംഗ് കിറ്റ് സജ്ജീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് ഹോട്ട് പ്ലേറ്റ്, റിയാക്ടീവ് സൊല്യൂഷൻ, അവരുടെ സ്മാർട്ട്‌ഫോണുകൾ എന്നി ഉപകരണങ്ങൾ ആവശ്യമാണ്. സ്‌മാർട്ട്‌ഫോണുകളിൽ ബാക്‌റ്റികൗണ്ട് എന്ന സൗജന്യ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. ഈ ആപ്പ് ഫോണിന്റെ ക്യാമറയിലൂടെ ഡാറ്റ വിശകലനം ചെയ്യുകയും കോവിഡ്-19 പോസിറ്റീവോ നെഗറ്റീവോ ആണെങ്കിൽ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.
പരിശോധനക്ക് എത്തുന്നയാൾ തങ്ങളുടെ ശ്രവം ഹോട്ട് പ്ലേറ്റിലെ ടെസ്റ്റ് കിറ്റിൽ എടുക്കണം. ഇതിനുശേഷം, ഉപയോക്താക്കൾക്ക് റിയാക്ടീവ് സൊല്യൂഷൻ ചേർക്കേണ്ടിവരും, തുടർന്ന് ശ്രവത്തിൻറെ നിറം മാറും. ശ്രവത്തിന്റെ നിറം എത്ര വേഗത്തിൽ മാറുന്നു എന്നതിനെ അടിസ്ഥാനമാക്കി ഉമിനീരിലെ വൈറസിനെ അപ്ലിക്കേഷൻ കണ്ടെത്തും.
നിലവിലെ അഞ്ച് കോവിഡ് വേരിയൻറുകളും ടെസ്റ്റിൽ കണ്ടെത്താൻ ആവും. എന്നതാണ് പ്രത്യേകത. എന്നാൽ വളരെ പെട്ടെന്നൊന്നും ഇത് പ്രചാരത്തിൽ എത്തില്ല. നിലവിൽ സാംസങ്ങ് ഗ്യാലക്സി എസ്-9 ഉപയോഗിച്ച് 50 രോഗികളെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതിൽ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്ന് ഗവേഷകർ പറയുന്നു.