സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ, കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കതിൽ ഹരികുമാർ (51) എന്നിവരാണ് മരിച്ചത് .
സ്വകാര്യ മെഡിക്കൽ സെൻററിലെ ലാബ് ടെക്നീഷ്യനായ മേരി സിജു ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയിലേറെയായി ചികിത്സയിലിരിക്കയാണ് മരിച്ചത്. ആസ്തമ രോഗിയായിരുന്നു, ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശ്വാസകരമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിച്ചു . 15 വർഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. ഭർത്താവ്: മാത്യു എബ്രഹാം സിജു നാപ്കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കൾ: എയ്ഞ്ചലീന, ഇവാൻ.
25 വർഷമായി ജോലിചെയ്യുകയായിരുന്ന ഹരികുമാർ ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും പനിയുടെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് രോഗം കലശലാവുകയും വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും . ശനിയാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. ഭാര്യ: അനിത. മക്കൾ: ഹരിത, ഹേമന്ത്.