വാസുദേവൻ കെ വി ✍

കന്യകാത്വം പരിശോധിച്ചും , പ്രസവ സാധ്യത അടയാളപ്പെടുത്തിയും ഭാരതീയ പൊതുമേഖലാ ബാങ്ക് വമ്പന്റെ റിക്രൂട്മെന്റ് തമാശ .
കന്യകയെ മതി ആർക്കും..
കന്യക അതാരാണ് ?? എന്താണ് കന്യകാത്വം ??
ചരിത്രവും, ഇതിഹാസകാവ്യങ്ങളും പെണ്ണിനെ കളിയാക്കിക്കൊണ്ട്..,, എന്താല്ലേ!!..
നമ്മുടെ ആർഷ പുരാണത്തിലുണ്ട് കന്യക ആരാണെന്നും, ആരായിരിക്കണമെന്നും. , “അഹല്യ ദ്രൗപദി സീത/കുന്തി താര മണ്ഡോദരി തഥാ
പഞ്ചകന്യാ സ്മരേ നിത്യം മഹാപാതക നാശനം.” ,

ഇതിഹാസകാവ്യങ്ങളിലെ
പഞ്ചകന്യകമാർ
1-അഹല്യ
പിതൃപ്രായത്തിലുള്ള ഗൌതമമുനിയെ വശീകരിച്ച് തപഃസിദ്ധി കുറച്ചവൾ. ഭോഗശേഷം മുനിയെ വേട്ടവൾ . പിന്നെ സുന്ദരനായ ഇന്ദ്രനെ വശീകരിച്ച് കിടക്ക പങ്കിട്ടവൾ . അങ്ങനെ മുനിശാപത്താൽ ശിലയായവള്… ഇവളോ കന്യക!!!?
2- ദ്രൌപദി.. കർണ്ണനെ ഗൂഡമായ് പ്രണയിച്ചവൾ . അർജ്ജുനനാൽ പാണീഗ്രഹണം ചെയ്യപ്പെട്ടവൾ . ഒരുമ നഷ്ടപ്പെടരുതെന്ന് കരുതി ഒരമ്മയുടെ സ്വാർത്ഥ മനസാൽ സഹോദരർക്കും തുണി ഉരിഞ്ഞവൾ .. ഇവളോ കന്യക!!!?
3- കുന്തി.
സ്വത്തും രാജാധികാരവും നഷ്ടപെടാതിരിക്കാൻ സൂര്യനും വായുവിനുമൊക്കെ കിടക്ക പങ്കിട്ടവൾ . ഷണ്ഠനായ പാണ്ഡുവിന്റെ തേങ്ങൽ കേട്ടവൾ . പെറ്റിട്ട പുത്രനെ പുഴയിലൊഴുക്കിയവൾ . മക്കളുടെ രക്ഷക്കായ് ആ മൂത്തപുത്രന്റെ ജീവൻ വരെ ഇരന്നു വാങ്ങിയവൾ .ഇവളോ കന്യക!!!?
4-താര.., സോദരയുദ്ധത്തിൽ സഹോദരന്റെ ക്ഷണികാക്രമണത്താൽ പിന്വാങ്ങിയ പതി ബാലിയെ വിട്ട് ശത്രുവുമായി ശരീരം പങ്കിട്ടവൾ . തിരിച്ച് ശക്തനായി വന്ന ബാലിയുടെ കരവലയത്തിൽ വലയപ്പെടാൻ തിരികെവന്നവൾ . ശ്രീരാമനാൽ ചതിച്ച് കൊല്ലപ്പെട്ട ബാലിയെ വിട്ട് വീണ്ടും സുഗ്രീവ പത്നിയായവൾ .ഇവളോ കന്യക!!?
5- മണ്ഡോദരി..
യുദ്ധവും തപസ്സുമായി മുഴുകി പതീ ധർമ്മം മറന്ന് കഴിഞ്ഞ രാവണനെ മനസ്സാൽ വെറുത്ത പത്നി, അസുരസുന്ദരി.

നീണ്ട തപസ്സിനായി സാനുക്കളിലേക്ക് രാവണനെ യാത്രയാക്കി സഹോദരൻ വിഭീഷണനെ ശിലാമെത്തയിൽ കിടത്തി പ്രാപിച്ചവൾ . നൊന്ത് പെറ്റവളെ നദിയിലൊഴുക്കിയവൾ . രാവണനിഗ്രഹ ശേഷം രാവണശത്രു ശ്രീരാമഭക്തൻ വിഭീഷണനെ വേളി കഴിച്ചവൾ . ഇവളോ കന്യക!!!?

ശാസ്ത്ര ഫോർമുലകൾ തിരുകി കാവ്യശുംഭത്തരങ്ങൾക്ക് വാദഗതി ഉയർത്തുന്ന ആദരണീയ മഹാന്മാർക്കറിയുമോ ഈ കന്യകാ മാനദണ്ഡങ്ങൾ !!!

By ivayana