രചന : സതി സുധാകരൻ പൊന്നുരുന്നി. ✍

മുറ്റത്തിന്നറ്റത്തെ ചെമ്പകച്ചോട്ടിൽ ഞാൻ
കുടമുല്ല ത്തൈയ്യൊന്നു നട്ടു.
പുതു ലോകം കണ്ടൊരു ശലഭം പോൽ മുകുളങ്ങൾ ഓരോന്നായ് പൊട്ടി മുളച്ചു.
കാറ്റിൻ തലോടലേറ്റ ലതകളും സുന്ദരിയായി ചമഞ്ഞു നിന്നു.
മൊട്ടിട്ടു വന്നൊരു കുടമുല്ല ത്തൈയ്യിനെ ചെമ്പകം കണ്ടു കൊതിച്ചു.
നാളുകളേറെ കഴിഞ്ഞിട്ടുമെൻ ചില്ല പൂക്കാത്തതെന്തെന്നു ചൊല്ലി !..
പനിനീരു തൂകിയ പൗർണ്ണമി ച്ചന്ദ്രനും ഒളികണ്ണാൽ പൂവിനേ നോക്കി
കുടമുല്ലപ്പുവൊന്നു മുടി മേലെ ചാർത്തുവാൻ ദേവാംഗനമാരും വന്നു ചേർന്നു.
മുല്ലപ്പു കോർത്തൊരു മാലയും തീർത്തു ഞാൻ മാരന്നു മലർമാല്യം ചർത്താൻ
മൂല്ലപ്പൂം പന്തലിൽ നിന്നു.
പൂങ്കോഴി കൂകിയുണർത്തിയ പുലർകാലം കുളിരും കൊണ്ടോടി നടന്നു.
പുതു, മാരൻ്റെ മെതിയടി ശബ്ദവും കേൾക്കാതെ എൻ
മനം എന്തിനോ തേങ്ങി
മാരനു നല്കാൻ കോർത്ത മലർമാല്യം, ദു:ഖത്താൽ വാടിക്കരിഞ്ഞു
എൻ്റെ മോഹങ്ങൾ കൊഴിഞ്ഞു.

സതി സുധാകരൻ

By ivayana