രചന : ജയേഷ് പണിക്കർ ✍

തനിയെ നിന്നെത്ര നാളായി ഞാനീ
വിധം പലതരം കാഴ്ചകളെൻ്റെ മുന്നിൽ
തണലേകിയെത്രയോ തളരുന്നവർക്കങ്ങു
മഴു ഭയന്നങ്ങു കഴിച്ചിടുന്നു
ഉരിയരിയ്ക്കായങ്ങു വയറടിച്ചങ്ങനെ
മധുരമായ് പാടുന്ന പൈതങ്ങളും
വഴി തെറ്റി വന്നൊരു വയോധിക
നെന്നുടെ മടിയിലിരുന്നങ്ങു വിശ്രമിപ്പൂ
ഇളനീരുമായിങ്ങു കാത്തിരുന്നങ്ങനെ
പഥികർ തൻ ദാഹമകറ്റിടാനായ്
ഇരുവശമായങ്ങു നിൽക്കുന്നു
മിഴിതുറന്നറിയാതെ പേരുള്ള പൂക്കളുമേ
കൊടിയതുയർത്തിയങ്ങൊരുപാടു
പേരങ്ങു തെരുതെരെ ശബ്ദമുയർത്തിടുന്നു
ചില്ലു ഭരണിയിലുപ്പിലുറങ്ങുന്നു
ചന്തം തികഞ്ഞൊരാ നെല്ലിക്കയും
ചില്ലറ വില്പന ചെയ്യുന്നൊരുവനോ
ചിന്മയ രൂപനാം കൃഷ്ണപ്രതിമകൾ
മാധുര്യമൂറും കരിമ്പുനീരങ്ങനെ മതി
യോളമാസ്വദിക്കുന്നൊരാ ബാലരും
വഴിയോരമേയങ്ങു വസതിയാക്കുന്നൊരാ
പലവിധ മനുജരുണ്ടെന്നറിയൂ.

ജയേഷ് പണിക്കർ

By ivayana