രചന : നോർബിൻ നോബി ✍

കാറ്റേ വാ കുളിർ കാറ്റേ വാ
നീറുന്ന ഓർമയിൽ ആശ്വാസമേകാൻ
വീശുന്ന കാറ്റിന്റെ സ്വാന്തന സ്പർശനം
തലോടലായ് എന്നെ തഴുകുന്നു

ഈ കൊച്ചു കാറ്റിനും പറയുവാനുള്ളതോ?
നീറുന്ന ജീവിത കഥകളല്ലോ?
തീരാത്ത കണ്ണീരിൻ ജീവിത വീഥിയിൽ
പതറുന്ന ജീവിത താങ്ങളേ

ആരോടും പറയാതെ തനിയെ സഹിക്കുന്നു
നിഴലിനെ കൂട്ടാക്കും ജീവിതങ്ങൾ
ഹൃദയം കരയുമ്പോൾ
കൈ താളം ചിരിയാക്കി
മരവിച്ചു ജീവിക്കും ജീവിതങ്ങൾ

ഈ ചെറുശ്വാസം
നിലയ്ക്കുന്ന നാൾമുതൽ
പറയുന്നു കഴിവിന്റെ സാധ്യതകൾ
ജീവിത സമയത്ത് നൽകാത്ത സ്നേഹത്തെ
നൽകുന്നു ആറടി മണ്ണിലേക്ക്
വെറും പൊള്ളയാം സ്നേഹത്തിൻ
പ്രകടനങ്ങൾ

ഈ പ്രകൃതിയിലെ എന്റെ നടനത്തിന്റെ
ചായങ്ങളും, ഉടയാടകളും
അഴിച്ചുവച്ച് മറ്റൊരു ലോകത്തേക്ക്
ഞാൻ യാത്രയാകുന്നു.

അതെ പ്രകൃതിയിലേക്ക് ലയിച്ചു
മണ്ണായിതീരുന്നു
എനിക്ക് ഇനി ഒരു തിരിച്ചു വരവില്ല
എന്റെ എല്ലാ സഹോദരങ്ങൾക്കും
ഭൂമി ദേവിക്കും ഒരിക്കൽക്കൂടി നന്ദി.

നോർബിൻ

By ivayana