രചന : ഷൈല കുമാരി ✍

കിളിനാദമായ് മാനസത്തിൽ
കൂടുവച്ചൊരാ പൂങ്കുയിൽ,
പറന്നകന്നു സ്വർഗ്ഗനാട്ടിലെ
പാട്ടുകാരിയാകുവാൻ.
വാക്കുകളിൽ ചിലങ്ക കെട്ടിടുന്ന
പോലെ ഭംഗിയാർന്ന,
പാട്ടു കേൾക്കേ മാനസം
തുടിച്ചിരുന്നെപ്പൊഴും.
കണ്ണുനീർപ്പൂക്കളാൽ
അർച്ചന ചെയ്തിടുന്നു
ഗാനകോകിലമേ
നിൻ വിയോഗവേളയിൽ.

By ivayana