പല ജോലികൾ…
പല സ്ഥലങ്ങൾ…
എന്നിട്ടും ജീവിതം ഐശ്വര്യ പൂർണമാക്കാൻ വേണ്ടി പ്രവാസി ആയി.

വിവാഹം കഴിഞതോടെ ചിലവുകളും പ്രാരാപ്തങ്ങളും കൂടി. വർഷങ്ങളോളം പ്രവാസവും തുടർന്ന് കമ്പനിക്ക് നമ്മുടെ സേവനം ആവശ്യം ഇല്ലെന്നു പറയുവോളം …

സാമാന്യം മനോഹരമായൊരു വീട് വെച്ച് ,
മക്കളെയെല്ലാം നല്ല വിദ്യാഭ്യാസം നല്കി മകളെ വിവാഹം കഴിപ്പിച്ചു…

ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി.
മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി.കാരണം,
മക്കളെല്ലാം പങ്കുവെക്കുന്നത്… അവരുടെ അമ്മയോടാണ്…പിതാവിന്റെ സാന്നിദ്ധ്യം പോലും അവർക്കു അരോചകമായി..
അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി…
സ്വന്തം ഇഷ്ടങ്ങളും ,സുഖങ്ങളും ആഗ്രഹങ്ങളും , സ്വപ്നങ്ങളും ,
ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ തന്റെ നിസ്സഹായത ആരോട് പറയാനാ എന്നായിരുന്നു യഥാർത്ഥ പ്രശ്നം…
ഇത് ഒരാളുടെ മാത്രം കഥയല്ല
നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങിനെ.. മാതാവിന്റെ മഹത്വം കുറച്ചു കാണുകയല്ല.,വാഴ്ത്താത്തവന്റെ ഗദ്ഗദമായി ഇത് തുടരുകയും ചെയ്യുന്നു.
പലപ്പോഴും കരയുന്ന അമ്മമാരെ മക്കൾ കാണും ..അച്ഛനെ കുറിച്ച് പരാതിപ്പെടുന്ന അമ്മയെ കാണും
കരയുന്ന പിതാവിനെ മക്കൾ കണ്ടിട്ടില്ല കാണില്ല…കാരണം പിതാവിന്റെ മനസ്സിൽ ആണ് തേങ്ങൽ പുറത്തു കാണാൻ മക്കൾ പിതാവ് ആവുന്നകാലം വരണം

പത്തു മാസം നൊന്തു പെറ്റ അമ്മയുടെ ത്യാഗ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും…

രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത ദുരിത കഥ മക്കളോടോ ഭാര്യയോടോ ഒരിക്കൽ പോലും പറയാത്ത.. അറിയിക്കാത്ത.. പിതാവിനെ കുറിച്ചാരും ചിന്തിച്ചില്ല.

അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ..
അച്ഛനെന്ന കടലിനെ മറക്കുന്നു പലപ്പോഴും…. അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല കഠിന ഹൃദയൻ വാശിക്കാരൻ പഴഞ്ചന്‍ കാലത്തിന്റെ ചുവരെഴുത്തു വായിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ…
അതൊക്കെ തന്നെയാണ്… ചില പിതാക്കന്മാര്‍ വീട്ടിൽ പോലും അവഗണനയാൽ അന്യരാകുന്നത്..
അറിയണം അച്ഛനെ ,ആ വലിയ മനസ്സിനെ..

By ivayana