രചന : ലത അനിൽ ✍
കണിക്കുറ്റം ,നേരക്കുറ്റം .
കേതുക്കുറ്റം , രാഹുക്കുറ്റം .
കേട്ടതും കണ്ടതും കുറ്റം.
കാകദൃഷ്ടിക്കൊക്കെ കുറ്റം.
സൂര്യജ്വാലയ്ക്കു० പഴി.
ശബ്ദമുഖരിതമെന്നു० പഴി.
മൂങ്ങയ്ക്കു മടിയില്ല
മൂളിമൂളിപ്പഴിയ്ക്കുവാൻ.
മനോനോവ്, ദേഹനോവ്
മടുപ്പിന്നൊടുക്കത്തെ നോവ്.
കഴുകന്നു മതിയാവോളം
കഴിക്കു०വരെയുൾനോവ്.
കൂട്ടു നന്നല്ലത്രേ കഷ്ട०.
കൂടു० നന്നല്ല കഷ്ടം.
പ്രാകാനറിയാത്ത പാവ०
പ്രാവിനെപ്പോഴു० കഷ്ടം.
ഒറ്റക്കാലിൽ നിൽപ്പു പാവം.
ഒറ്റപ്പെട്ടോനാണു പാവം.
കൊത്തിയെടുക്കു० നേരത്താ
കൊക്കിലെ മീൻ വെറു० പാവം.
കുറ്റം, നോവ്, പാവം, പഴി
കഷ്ട, മൊക്കെ തച്ചുടയ്ക്കുക.
കരിയിലക്കുരുവിയായാൽ
കരിമണ്ണിലുമന്നമുണ്ടാ०.
വമ്പനല്ലായിരിക്കാ०.
മുമ്പനല്ലായിരിക്കാ०.
കരുത്തുറ്റ മനസ്സുണ്ടേൽ
കാക്കത്തമ്പ്രാട്ടികൾ നാം.