വാസുദേവൻ കെ വി ✍

ദൃശ്യമാധ്യമ രംഗത്ത് ആടയാഭരണ വിഭൂഷിതരുടെ പൂണ്ടു വിളയാട്ടം. പെണ്ണായി പിറന്നതു കൊണ്ട് മാത്രം ആരോപണവിധേയരുടെ മേൽ കടന്നു കയറ്റം.
മാധ്യമ വിചാരണകളിലൂടെ കുറ്റാരോപിതരെ കുറ്റവാളിയെന്ന് ചാപ്പ കുത്തി സമൂഹബഹിഷ്ക്കരണത്തിനുള്ള ആഹ്വാനം. ചാനൽ ചർച്ചകളിൽ വ്യക്തിഹത്യക്ക് ആക്കംകൂട്ടൽ.
അന്വേഷണം പൂർത്തിയാകുംമുമ്പേ.. കുറ്റാരോപിതന്റെ കുടുംബത്തിലെ മകളെ, അമ്മപെങ്ങന്മാരെ, ഭാര്യയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് . മീഡിയ ആക്ടിവിസത്തിന്റെ ഭാഗഭാക്കാവുന്ന കാലിക ദുരന്തം. നീതിപീഠങ്ങങ്ങളെ ആക്ഷേപിക്കൽ.
സെക്കന്റ്‌ സെക്സ് എന്ന അപകർഷതാബോധം വരുത്തുന്ന അപച്യുതി.
സൃഷ്ടിച്ചെടുക്കുന്ന പൊതുബോധത്തിന് മേൽ നീതിബോധത്തിന്റെ വിജയം കോടതി വിധികൾ.
നീതിന്യായവ്യവസ്ഥിതി അംഗീകരിച്ചു മുന്നേറേണ്ടത് പൗരധർമ്മം.
ആണിന് തത്തുല്യം പെണ്ണ്.
വിടാതെ പിടികൂടുന്ന ലിംഗബോധം ശ്രദ്ധ ചെലുത്തേണ്ടത് പെണ്ണിന്റെ വ്യഥകളും വേദനകളും ആകുലതകളുമാവണം.
മാധ്യമ രംഗത്ത് അവർ മാതൃകയാക്കേണ്ടത് പാപ്പരരാസികളെ അല്ല.
അവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം ബലാറസ്ക്കാരിയുടേത്.
അതേ പെണ്ണെഴുതണം പെണ്ണിൻ നൊമ്പരങ്ങൾ.
യുദ്ധഭൂവിലെ കടമിഴിയാൾ കൂട്ടങ്ങൾ …
ദശലക്ഷക്കണക്കിന് സ്വന്തം ജനതയെ കൊന്നുതള്ളിയ സ്റ്റാലിന്റെ ആഹ്വാനത്താൽ
പത്ത് ലക്ഷത്തിലേറെ റഷ്യന്‍ സ്ത്രീകള്‍ രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തു. വിമാനം പറത്തിയും ടാങ്കര്‍ ഓടിച്ചും യുദ്ധം ചെയ്ത് തന്നെ മുന്നേറിയ സ്ത്രീകള്‍. പക്ഷേ ചരിത്രമെപ്പോഴും വാഴ്ത്തിയത് പുരുഷന്‍മാരെ. യുദ്ധകാല രചനകളെല്ലാം പുരുഷന്‍മാരെ വാഴ്ത്തി. പക്ഷേ യുദ്ധഭൂമിയില്‍ സ്വെറ്റ്‌ലാനോ പകര്‍ത്തിയത് പട്ടാളക്കാരികളുടെ ജീവിതം തന്നെയായിരുന്നു. മൃതദേഹങ്ങള്‍ നിറഞ്ഞ മൈതാനത്ത് കൂടി നടക്കുന്നതിന്റെ ഭീതി, കുടുംബ ജീവിതം കൊതിച്ച ഭൂതകാലം, മറച്ച് വയ്‌ക്കേണ്ടി വന്നതിന്റെ ദുഖം…സ്വെറ്റ്‌ലാനോയ്ക്ക് മുന്നില്‍ യുദ്ധ പോരാളികളായ സ്ത്രീകള്‍ മനസ് തുറന്നപ്പോള്‍ അവിടെ മറ്റൊരു കൃതി പിറവികൊണ്ടു…”വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ്.” 1985 ല്‍ പുറത്തിറങ്ങിയ ഈ പുസ്തകമാണ് എഴുത്തുകാരിയുടെ ആദ്യ കൃതി.അതിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാണ്. മാധ്യമ പ്രവർത്തക കൂടിയായ സ്വെറ്റ്ലാനോ അലക്സീവിച് നായിരുന്നു 2015 ലെ സാഹിത്യ നോബല് പുരസ്കാരം. പിന്നീട് മനുഷ്യനിർമ്മിത ആണവദുരന്തത്തേ ചൂണ്ടുന്ന ചെർണോബിൽ വോയ്സെസ്‌ എന്ന കൃതിയും വായനസമൂഹ ത്തിന് പ്രിയപ്പെട്ടത്.

By ivayana