പഴയതും ഏറെ വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ വില്‍ക്കുന്നവരെക്കുറിച്ചും അത് വാങ്ങുന്നവരെകുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇവിടെ ഒരു സ്ത്രീ വില്‍പ്പനയ്ക്ക് വച്ച ഐറ്റം ഇത്തി വ്യത്യസ്തമാണ്…
സ്വന്തം ഭർത്താവിനെയാണ് യുവതി ഓൺലൈൻ സൈറ്റിൽ ലേലത്തിന് വച്ചത്. ഐറിഷ് യുവതിയാണ് ഇത്തരമൊരു വില്‍പ്പന നടത്തിയത്. വില്‍പ്പനയ്ക്ക് ചില നിബന്ധനകളും യുവതി വച്ചിരുന്നു. അതായത്, വിറ്റ “സാധനം ” തിരിച്ചെടുക്കുകയോ മാറ്റിത്തരികയോ ഇല്ല എന്ന നിബന്ധനയാണ് യുവതി മുന്നോട്ടുവച്ചത്.
ഭർത്താവ് മക്കളുമൊത്ത് മീൻപിടിക്കാൻ പോയ സമയത്താണ് യുവതി ഭർത്താവിന്‍റെ പേര് സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഈബേ– സ്റ്റൈൽ സൈറ്റിൽ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭർത്താവിന്‍റെ വിശദാംശങ്ങൾ നല്‍കിയത്.
സൈറ്റില്‍ പറയുന്നതനുസരിച്ച് യുവതിയുടെ ഭര്‍ത്താവായ ജോണിന് 6 അടി 1ഇഞ്ച് പൊക്കമുണ്ട് എന്നും 37 വയസ്സ് പ്രായമുണ്ടെന്നും മീന്‍പിടുത്തവും ഷൂട്ടിംഗും ഹോബിയാണെന്നും പറഞ്ഞിട്ടുണ്ട്. കന്നുകാലി കർഷകനായ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും നൽകിയാൻ വിശ്വസ്തനായി പെരുമാറും. അമിതമായി വെള്ളം കുടിച്ചാൽ ചില പ്രശ്നങ്ങളുണ്ടാകും. കൂടുതല്‍ തെളിവിനായി വീഡിയോകള്‍ അഭ്യർഥനകൾ വരുന്നത് അനുസരിച്ച് ലഭ്യമാക്കാം എന്നും പറയുന്നു. വീട്ടുകാര്യങ്ങളിൽ കുറച്ചുകൂടി പരിശീലനം ആവശ്യമുണ്ട്. ഇപ്പോൾ തനിക്ക് അതിനുള്ള സമയമോ ക്ഷമയോ ഇല്ല. വിൽപ്പന അന്തിമമായിരിക്കും. തിരിച്ചെടുക്കുകയോ എക്സ്ചേഞ്ചോ ഉണ്ടാകില്ല… ഇതൊക്കെയായിരുന്നു യുവതി നല്‍കിയിരുന്ന വിവരണങ്ങള്‍… എന്നാല്‍, അവര്‍ തന്‍റെ ഭര്‍ത്താവിനെ വെറും 25 ഡോളറിനാണ് വിൽപ്പനയ്ക്ക് വച്ചിരുന്നത് …!!
ഭാര്യ തമാശയായി ചെയ്ത ഇക്കാര്യത്തെക്കുറിച്ച് ജോണിന് യാതൊരു അറിവും കിട്ടിയിരുന്നില്ല. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ലേലത്തെക്കുറിച്ച് പറയുമ്പോഴാണ് ഭാര്യ തന്നെ വിൽപ്പനയ്ക്ക് വച്ച വിവരം അദ്ദേഹം അറിയുന്നത്……
തന്‍റെ ഭർത്താവ് ഈ സംഭവം തമാശയായികണ്ട് ചിരിച്ചു തള്ളിയെന്നും ലിൻഡ പിന്നീട് പറയുകയുണ്ടായി.
അതേസമയം, സൈറ്റിന്‍റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിന് പരസ്യം ഒടുവിൽ നീക്കം ചെയ്തു.