രചന : ശ്രീകുമാർ എം പി✍
ശങ്കരാ ശംഭുവെ
ചന്ദചൂഡാ പ്രഭോ
ചാരുഗുണാംബുധേ
ദേവദേവ
തൃപ്പാദമെന്നെന്നും
കൂപ്പിവണങ്ങുന്നു
തൃക്കൺ തുറക്കണെ
വിശ്വനാഥ
കാലനു കാലനായ്
തീർന്ന മഹേശ്വര
കാലക്കേടൊക്കെയും
മാറ്റീടണെ
ലോഭം പകരുവാ-
നെത്തിയ മാരനായ്
രോഷാഗ്നിയേകിയ
മാരാരിയാം
ഗൗരീശ ഞങ്ങൾതൻ
പാപം പൊറുക്കണെ
പാവങ്ങളിൽ കൃപ
യേകീടണെ
അൻപാർന്ന ദൈവമെ
തമ്പുരാനെ ദേവ
വൻപാർന്ന തിൻമകൾ
മുന്നിലെത്തെ
കമ്പം കളഞ്ഞതു
തള്ളിക്കളയുവാൻ
ഈശ്വരയെന്നെന്നും
കൂടെ വേണെ
നാൾവഴിയെങ്ങനെ
പോകേണ്ടതെന്നങ്ങു
നേർവഴികൾ കാട്ടി
തന്നീടണെ
ശങ്കരാ ശംഭുവെ
ചന്ദ്രചൂഡാ പ്രഭോ
ചാരുഗുണാംബുധേ
ദേവദേവ
തൃപ്പാദമെന്നെന്നും
കൂപ്പി വണങ്ങുന്നു
തൃക്കൺ തുറക്കണെ
വിശ്വനാഥ.