ചന : ജോസഫ് മഞ്ഞപ്ര ✍

ഒത്തിരി സ്വപ്‌നങ്ങൾ മാറാപ്പിലേറ്റിയാണ് അയാൾ നഗരത്തിലേക്കുള്ള തീവണ്ടി കയറിയത്.
ജനറൽ ബോഗീയിലെ തിരക്കിനിടയിൽ വാതിൽക്കൽ ഞെരുങ്ങിയിരുന്ന് പുറകിലേക്ക് ഓടിമറയുന്ന മരങ്ങളെയും, പുഴകളെയും, വീടുകളെയും, ഒരു കുട്ടിയുടെ കൗതുകത്തോടെ അയാൾ നോക്കികൊണ്ടിരുന്നു.
പടിഞ്ഞാറു സൂര്യൻ അസ്തമിക്കുന്നു. രാത്രിയയുടെ വരവിനോടൊപ്പം ഡിസംബറിന്റെ തണുപ്പും കടന്നുവന്നു… കണ്ണുകളിൽ ഉറക്കത്തിന്റെ അഗമനം.

അടച്ചിട്ട വാതിലിൽ ചാ രിയിരുന്നു വണ്ടിയുടെ ഘട ഘട ശബ്ദം കേട്ടു അയാൾ മയങ്ങി. മയക്കത്തിൽ അയാളുടെ സ്വപ്നം പൂവണിയുന്നതായി കണ്ടു.
അയാൾ യേശുദാസായി.. മൊഹമ്മദ്‌ റാഫിയായി, ജയചന്ദ്രനായി, കുമാർസാനുവായി
ആഗ്രഹിച്ചതിൽ കൂടുതൽ ഉയരത്തിലുള്ള പാട്ടുകാരനായി..
“ഡോ “തോളിൽ ആരോ തട്ടി.
അയാൾ ഞെട്ടിയുണർന്നു.
“മദ്രാസ് cendral “

തീവണ്ടിയുടെ വാതിൽക്കൽ കിടന്നുറങ്ങിയ അയാളെ യാത്രക്കാർ തള്ളിമാറ്റി.
അയാൾ സാവധാനം പുറത്തേക്കിറങ്ങി.
സ്റ്റേഷനിൽ കാത്തുനിന്ന കൂട്ടുകാരനെ കണ്ടുപിടിച്ചു അവനോടൊപ്പം നടന്നു..
റോഡിനിരുവശ ത്തും. രജനി കാന്തിന്റെയും, വിജയ് യുടെയുംപോസ്റ്ററുകൾ. നാളെ തൻറെ പോസ്റ്റാറുകളും ഇവിടെ വരില്ലെന്ന് ആരുകണ്ടു!!
വലിയ പാട്ടുകാരനായാൽ ഇതിലും വലിയ പോസ്റ്ററുകൾ വരും.

“നീയെന്താ ഒന്നും മിണ്ടാതെ “”
“ഹേയ് ഒന്നുമില്ല “
ഒരു തകര ഷീറ്റ് മേഞ്ഞ കുടിലിന് മുന്നിൽ എത്തിയപ്പോൾ കൂട്ടുകാരൻ പറഞ്ഞു “ഇതാണ് നമ്മുടെ വീട് “
അയാൾ ചുറ്റും നോക്കി. കുടിലിനു മുന്നിൽ ദുർഗന്ധം വമിക്കുന്ന ഓട.
കുടിലിനോട് ചേർന്നു കട്ടിയുള്ള പുതപ്പുകൾ ഇട്ട ഒരു തേപ്പുമേശ., സൈഡിൽ ഒരു വലിയ തേപ്പുപ്പെട്ടി.

ഇസ്തിരിയിടാനുള്ള കുറെ തുണികൾ നനച്ചു വച്ചിരിക്കുന്നു.
കൂട്ടുകാരൻ അകത്തുനിന്നു ഒരു ചെറിയ തേപ്പുപെട്ടിയുമായി പുറത്തേക്കു വന്നിട്ട് പറഞ്ഞു “നീ ഇപ്പോൾ വന്നത് നന്നായി ഇവിടെ പൊങ്കൽ സമയമാണ് നല്ല പണിയാണ്. നീ ആ ടാപ്പിന്റെ അടുത്തുപോയി ഒന്ന് ഫ്രഷായി വാ,എന്നിട്ട് പണിതുടങ്ങാം.””
കൂട്ടുകാരൻ നീട്ടിപിടിച്ച തേപ്പുപെട്ടിയിലേക്ക് നോക്കി അയാൾ നിർവികാരനായി നിന്നു.

ഒരു ഗാനശകലം അറിയാതെ ഉള്ളിൽ കിടന്നു വിങ്ങി “””വിടപറയുകയാണോ.. “””
ഒരു ദീർഘാനിശ്വാസത്തോടെ അയാൾ ആ തേപ്പുപെട്ടി വാങ്ങി.

ജോസഫ് മഞ്ഞപ്ര

By ivayana