രചന : പട്ടം ശ്രീദേവിനായർ ✍
ആൽത്തറയിൽ,
ആത്മാവ് കാക്കുന്ന
അമ്മാവനുണ്ടൊരു
പ്രണയം……!
അന്ന്….
ആരോരുമറിയാതെ,
പ്രണയത്തെ കാത്ത വ്യർത്ഥമാംഹൃദയ രഹസ്യം!
അകലങ്ങളിലേയ്ക്ക്
കൺപാർത്തിരിക്കുന്ന
കാമിനി യാണി ന്നുമുള്ളിൽ….!
അരികിലെത്താൻ..
ഒന്ന് തൊടാൻ ഇന്നും
കൊതിക്കുന്നു, ഉള്ളിൽ!
ഒന്ന് തലോടാൻ..
മാറിൽ ചേർക്കാൻ..
വൃഥാവിലാകുന്ന സ്വപ്നം…….!
അറിയാത്ത പ്രണയം ദുഃഖം….!
അറിഞ്ഞുകൊണ്ടകലുന്ന ഭാവം….!
അവധിയെടുക്കുവാനാകാത്ത
നിമിഷത്തിൻ…
അനശ്വര ഹൃദയ രഹസ്യം….!
സുന്ദര പ്രണയം…!
ഒരൂ നിത്യദുഃഖത്തിൻ
ശിശിരം…..!