രചന : നിർമല അമ്പാട്ട് ✍

മനോഹരമായ ഗേറ്റ് തുറന്നു രണ്ടുഭാഗവും പൂക്കളാൽ അലങ്കരിച്ച വഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ നീലിമക്ക് അല്പം സങ്കോചമുണ്ടായിരുന്നു
വഴിയുടെ രണ്ടുഭാഗവും പൂന്തോട്ടം
പൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നല്ലൊരു കിളിക്കൂടൊരുക്കിയിട്ടുണ്ട് അതിനുള്ളിൽ ലവ് ബേർഡ്‌സ് പ്രണയമർമ്മരങ്ങൾ മൊഴിഞ്ഞ് കിന്നരിച്ചുകൊണ്ടിരിക്കുന്നു. നല്ല ലക്ഷണം .
ഇന്ന് ആ വലിയ സാഹിത്യകാരനോട് അഭിമുഖം നടത്താൻ പോവുകയാണ് .
സിനിമാസീരിയൽ മുഖ്യധാരാ രംഗങ്ങളിൽ സുവർണ്ണമുദ്ര പതിപ്പിച്ച വിഷ്ണുപ്രസാദ് എന്ന എഴുത്തുകാരൻ .

ഫോട്ടോയിൽ വലിയ ഗൗരവക്കാരനാണല്ലോ
ദൈവമേ തയാറാക്കിയ ചോദ്യങ്ങൾക്കെല്ലാം നല്ല റിപ്ലൈ കിട്ടണേ എന്ന് പ്രാർത്ഥനയോടെ കോളിംഗ് ബെൽ അടിച്ചു
ബെല്ലടിച്ചയുടൻ തന്നെ വാതിൽതുറന്നെത്തിയത് വിഷ്ണുപ്രസാദ് തന്നെ .
“ചന്ദ്രകാന്തത്തിൽ നിന്നല്ലേ?”
വിഷ്ണു ചോദിച്ചപ്പോൾ നീലിമ ചിരിച്ചുകൊണ്ട് അതെ എന്നുപറഞ്ഞു.
“അകത്തേക്ക് വരൂ ‘
വിഷ്ണു അയാളുടെ എഴുത്തുമുറിയിലേക്ക് അവളെ ക്ഷണിച്ചു .
അവാർഡുകളും ചാരുശിൽപ്പങ്ങളും കൊണ്ട് മനോഹരമായാമുറി
മറ്റൊരുഷെൽഫിൽ പൊന്നാടകൾ .

മുറിയുടെ ഒരു ചുമരിലെ ഷെൽഫ് മുഴുവൻ പുസ്തകങ്ങൾ കൊണ്ട്തീർത്ത വായനശാല.
“കുടിക്കാൻ ജ്യൂസെടുക്കട്ടെ?’ അകത്തുനിന്നും വന്നവിഷ്ണുപ്രസാദിൻറെ ഭാര്യ ചോദിച്ചു .
“‘അതോ ചായയോ?’ ചോദ്യം നീലിമയോട് .
” എന്തായാലും വേണ്ടില്ല”
നീലിമ ചിരിച്ചുകൊണ്ട് പറഞ്ഞു .
“ഞാൻചോദിച്ചോട്ടേ?”
അഭിമുഖത്തിന് അഭിമുഖമായിത്തന്നെ അവർ ഇരുന്നു.
ഉത്തരം മനോഹരമായ ഒരു ചിരിയായിരുന്നു. ആ ചിരി അവളുടെ മനസ്സിനെ ഒന്ന് ഉലച്ചു
താൻ കണ്ട ഗൗരവക്കാരനല്ല ഇത് . അവളുടെ മനസ്സ് പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം അവളുദ്ദേശിച്ചതിനെക്കാൾ നല്ല പ്രതികരണങ്ങളാണ് കിട്ടിയത്.
മനസ്സിൽ ഒരുക്കിവെക്കാത്ത ചോദ്യങ്ങളും പെട്ടെന്നു വന്നു . എല്ലാം കഴിഞ്ഞപ്പോൾ നീലിമ പറഞ്ഞു

“ഒരു സത്യം ഞാൻ പറഞ്ഞോട്ടെ? “
“എസ് പറയൂ “
“ഞാൻ താങ്കളെ ഒരു ഗൗരവക്കാരനായാണ് കരുതിയത് . കണ്ട ഫോട്ടോകളിലും അങ്ങിനെതന്നെ
ബട്ട് യു ആർ സൊ സ്മാർട്ട് ..താങ്കൾ ചിരിച്ചപ്പോൾ ആ കണ്ണുകളിൽ ഞാൻ എന്തോ ഒന്ന് കണ്ടു.
” ഓക്കേ ഞാനിപ്പോൾ ഗൗരവക്കാര നായേക്കാം ..ഇപ്പോൾ തന്നെ” .
“അയ്യോ വേണ്ട , എനിക്കീ വിഷുപ്രസാദിനെയാണ് ഇഷ്ടമായത് . സംസാരം ശൈലി , ശബ്ദംപോലും .എത്രമനോ ഹരമാണ് ഈ എഴുത്തുകാരൻ . ഞാൻ ഇങ്ങനെത്തന്നെ ചാനലിൽ കൊടുക്കും.’

ഒരു പ്ലെയ്റ്റിൽ മുറിച്ച പഴങ്ങളും ജ്യൂസുമായി ശ്രീമതി റൂമിലെത്തി.
“കേട്ടോ സുമേ , ഞാൻ വലിയ ഗൗരവക്കാരാനാണെന്നത്രേ നീലിമ കരുതിയത് . ഇപ്പൊ നീലിക്കുട്ടി പറയുന്നു ഞാൻ സ്മാർട്ടാണെന്ന് ‘
അതുകേട്ട് സുമ പറഞ്ഞു
“അയ്യോനീലിമേ ഈ കാണുന്നതൊന്നുമല്ല തനിസ്വഭാവം . നേരെ വിപരീതമാ . ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് എന്നെ വലിച്ചിട്ട് തല്ലും . അടുക്കളയിൽ കയറിയാൽ പാത്രങ്ങളെല്ലാം വലിച്ചു പുറത്തേക്കെറിയും . എല്ലാം ഒന്ന് ചാനലിൽ കൊടുത്തേക്കണേ.
‘ശരി മാഡം ,ഞാൻ ഉന്നതന്മാരുടെ ഭാര്യമാർ എന്നൊരു എപ്പിസോഡ് തുടങ്ങുന്നു, ചേച്ചിയായിരിക്കും ആദ്യത്തെ താരം ” നീലിമ ചിരിച്ചുകൊണ്ട് പറഞ്ഞു .
“സാർ പ്രണയവിവാഹമായിരുന്നോ അതോ അറേൻജ്‌ഡ്‌ ?”
“അയ്യയ്യോ ഇവളെ ആറു പ്രേമിക്കും?”വിഷ്ണു ഭാര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു
“അതെ നീലിമേ ഒരുപാട് പെണ്ണുങ്ങളുണ്ട് ഇപ്പോൾ പിറകേ ..തിരിച്ചവരുടെ പിറകെയും ” സുമ ചിരിച്ചുകൊണ്ട് പറഞ്ഞു

ഞാൻ അടുക്കളയിൽ പോവുന്നു. നീലിമ ഉണ്ടിട്ട് പോയാൽ മതി’
” സാർ, ജോൺ ബ്രിട്ടാസിനെപ്പോലെ ഒരുചോദ്യം ഒരേ ഒരു ചോദ്യം . ആദ്യത്തെ പ്രണയം അല്ലെങ്കിൽ ആദ്യചുംബനം . ഒന്ന് പറയാമോ?”
അതുകേട്ടപ്പോൾ വിഷ്ണു ഒന്ന് ചമ്മി ..
“അതൊരു ചമ്മലിന്റെ കഥയാ ..വിഷ്ണുവിന്റെ കണ്ണുകൾ തിളങ്ങി അല്പം നാണം .ആ കണ്ണിൽ തിളങ്ങുന്നത് നീലിമ കണ്ടു.
“…ആദ്യചുംബനം ഒരു ചമ്മൽ.. ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു . ക്ലാസ്സിലെ ഒരു സുന്ദരിക്കുട്ടിയെ ഇഷ്ടമായിരുന്നു. ഒരു ദിവസം ബുക്കിലുള്ളി ൽ ഒരു പേപ്പറിൽ ..
“ഉത്തരായണക്കിളിപാടി ..ഉന്മാദിനിയെപ്പോലെ
പൊന്നിൻ വളയിട്ട പൂനിലാവെനിന്നെ ഒന്ന് ചുംബിച്ചോട്ടെ?” എന്നെഴുതി അവൾക്ക് കൊടുത്തു.

പിറ്റേന്ന് വാട്സ് അപ്പിൽ മെസേജ് കിട്ടി
“അറിയുന്നില്ല ഭവാൻ അറിയുന്നില്ല
അനുദിനമനുദിനം ആത്മാവിൽ നടക്കുമീ
അനുരാഗപൂജ ഭവാൻ അറിയുന്നില്ല ‘
അത്ര ഇഷ്ടമാണെങ്കിൽ നാളെ നേർത്തേ ക്ളാസിൽവരൂ വരൂ എന്ന് പറഞ്ഞു . ഞാൻ ഇത്ര പെട്ടെന്നൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു പെണ്ണല്ലേ അല്പസമയമെടുക്കുമെന്നാ കരുതിയത് .

ഇനി പിന്മാറനും വയ്യ . പിറ്റെന്നാൾ നന്നായി ഒരുങ്ങി നേർത്തെ കോളേജിൽച്ചെന്നു.
ആരുമില്ലയിരുന്നു. അവൾ ഒരു കൂസലില്ലാതെങ്ങിനെ നിൽക്കുന്നു. പിന്നെ ഒരു ഉന്മാദ ലഹരിയിൽ കണ്ണുകളടച്ചു നിന്നു
എങ്ങിനെ തുടങ്ങും..?
കയ്യ് വിറക്കുന്നു , കാല് വിറക്കുന്നു., തൊണ്ട വരളുന്നു, വെള്ളം ദാഹിക്കുന്നു,..
ഒരുവിധത്തിൽ എല്ലാ ധൈര്യവും സംഭരിച്ച് കെട്ടിപ്പിടിച്ച് കണ്ണിലും കവിളിലും ഉമ്മവെച്ച് ഒറ്റയോട്ടം…”

ഇത്രയും കേട്ടപ്പോൾ നീലിമക്ക് ചിരിയടക്കൻ കഴിഞ്ഞില്ല !
“കാമുകൻ കണ്ടം വഴി ഓടീ …ലെ?” …
“അതെ കണ്ടം വഴി ഓടി..ആദ്യമല്ലേ ..” അപ്പോൾ വിഷ്ണു ഒരു പതിനെട്ടുകാരനായി മാറി . പഴയ ഓർമ്മകൾ അയാളെ തഴുകന്നത് അവളറിഞ്ഞു
തിരിച്ചുപോരുമ്പോൾ ആ സാഹിത്യകാരൻ അവളുടെ മനസ്സിൽ കയറിയിരുന്നത് അവളറിഞ്ഞില്ല ..
തനിക്കെന്തുപറ്റി?
അവളോർത്തു.
എത്രയോ അഭിമുഖങ്ങൾ ചെയ്തതാണ്..

ആരോടും തോന്നാത്ത ഒരടുപ്പം അയാളോട് മാത്രം.തോന്നിയതെന്തേ?
ഉത്തരംകിട്ടാത്ത ഒരു ചോദ്യം മനസ്സിൽകിടന്ന് തലകുത്തിമറിഞ്ഞു.
ആ ..അതങ്ങനെയാണ് ..അങ്ങിനെയാണ് ..മനസ്സിൻറെ വഴികൾ അങ്ങിനെയാണ്.
എത്ര നിയന്ത്രിച്ചിട്ടും രാത്രിയിൽ അയാളെ ഒന്ന് വിളിക്കാതിരിക്ക അവൾക്കായില്ല
“സാർ അഭിമുഖം കഴിഞ്ഞപ്പോൾ എന്തുതോന്നുന്നു?”
” നമ്മൾ നല്ലസുഹൃത്താക്കളായെന്ന് തോന്നി ” അങ്ങേത്തലക്കൽ നിന്നും
” അല്ലാ അല്ലാ.. അതിലപ്പുറത്തേക്ക് എന്തോ ഒന്ന് “
.. പിന്നെ അവൾ വളരെ കയ്യൊതുക്കത്തോടെയാണ് അവനോട് കൂട്ടുകൂടിയത്

അവൾക്കു പേടിയായിരുന്നു അവനോടത് പറയാൻ
എന്നാലും അവനത് ഇഷ്ടപ്പെട്ടെന്ന് തോന്നി.
അവൾ അവനെ വിളിക്കാൻ തുടങ്ങി.
പലപ്പോഴും മിണ്ടാറില്ല. എന്നാലും അവളവന് പിറകേ …
എപ്പോളും സംസാരിക്കണമെന്ന ഒരു മോഹം അവൾക്കുള്ളിൽ അങ്ങിനെയങ്ങിനെ…
അവന്റെ ശബ്ദം അത്രമനോഹരം
അവന്റെ സംസാരം അത്ര മധുരം
അവനു ഇഷ്ടമാണോന്നറിയില്ലല്ലോ…….!.
.അറിയണമല്ലോ..!

എന്നാലും അവളവനെ എടാ എന്നും അവൻ അവളെ എടീയെന്നും വിളിക്കാൻ തുടങ്ങിയിരുന്നു .
ഒരു ദിവസം അവളവനോട് ചോദിച്ചു
“നമ്മളിപ്പോളെവിടെയെത്തി?”
നമ്മൾ ഒരുപാടടുത്തുപോയി “
“അതല്ലെടാ നമ്മളിപ്പോ സംസാരിച്ചു സംസാരിച്ച് ഒരു പൊസിഷനിലെത്തിയില്ലേ..?’
*ഉണ്ടല്ലോ *
“അത് ആ പൊസിഷന്റെ പേരാ ഞാൻ ചോദിച്ചത്.”

അവൻ ഉത്തരം പറയാതെ…അഥവാ അത്അവളോട് പറയാതെ ഒളിച്ചുവെച്ചിരിക്കയാണെന്നറിയാം
അവൾ പറഞ്ഞു ” എനിക്ക് എന്തോന്നറിയില്ല…
എപ്പോളും നിന്നെ..കാണാൻ .
എനിക്കെന്തോ പറ്റിയിട്ടുണ്ട്..!
“* അതേടി എനിക്കും എന്തോ പറ്റിയെടി *”
അതുകേട്ടപ്പോൾ അവൾ ആകാശത്തോളം ഉയർന്നു
നീലാകാശശത്തിൽഅവൾ വിരൽകൊണ്ടെഴുതി …അവന്റെ പേര് …
മതിയായില്ല അവൾ തിരുത്തിയെഴുതി …ചുരുക്കിയെഴുതി.
അവരുടെ പേരുകൾ ചേർത്തെഴുതി

അവൾ പൂക്കളോടും കിളികളോടും കാതിൽ പുന്നാരം ചൊല്ലി ..എടീ നീയറിഞ്ഞോ..?
അവൻ എന്റേതാണ്,,,എന്റേതാണ്..എന്റേതാണ്
നിത്യവും താലോലിക്കുന്ന പൂക്കളും ചെടികളും
മുറ്റത്തെ വട്ടപ്പാത്രത്തിൽ നിന്നും വെള്ളം കുടിക്കാനെത്തുന്ന കൊക്കുകളും കിളികളും തലകുലുക്കി.‌
“”അതേടി അവൻ നിന്റേത് തന്നെ “
എത്ര പെട്ടെന്നാണ് എല്ലാം സംഭവിച്ചത്
എത്ര പെട്ടെന്ന്.. എത്ര പെട്ടെന്ന് … കുറച്ച് കാണുക–

By ivayana