പാടത്തിന് അഭിമുഖമായി
തോട്ടുപുറംപോക്കിലാ
കവിതയുടെ വീട്
ചിന്ത സിറ്റിയിലെ
ഏതൊ ഒരു ഫ്ലാറ്റിലെ
താമസ്സക്കാരനും………
ഒരു കാല്‍നട യാത്രക്കാര-
നായിരിക്കാനാണ്
കവിതക്കിഷ്ടം
ചിന്തകള്‍ വിമാനത്തിലും
റോക്കറ്റിലും
യാത്രചെയ്യുന്ന ദൂരങ്ങള്‍
കവിത
നടന്നുതന്നെ തീര്‍ക്കുന്നു…
പാടവരമ്പത്തുകൂടെയും
ചെമ്മണ്‍ പാഥകളിലൂടെയും
കവിത സഞ്ചരിക്കുന്നു….
പോകുന്നവഴി കവിത
നീര്‍ച്ചാലുകളുടെ
ഭാഷ വശമാക്കുന്നു…
പഴുത്ത ഒരിലയെടുത്ത്
അതില്‍ തളിരിലയുടെ
ജാതകമെഴുതി
മരങ്ങളുടെ
തിണ്ണയില്‍ വച്ചിട്ടുപോകുമ്പോള്‍
കവിതയുടെ കണ്ണുകള്‍ നിറയുന്നുവൊ…….!!
പോകുന്നവഴി
കൈതച്ചക്കക്കൊലപാതകം
നടന്ന ആനയുടെ
വീട്ടില്‍
കയറുമ്പോള്‍ കവിതയുടെ
കാലുകളിടറുന്നുവൊ…….!!!