റിപ്പബ്ലിക്ക് ഓഫ് കെനിയയുടെ മുന്‍ പ്രധാനമന്ത്രി റൈല ഒഡിംഹ യും കുടുംബവും കൂത്താട്ടുകുളത്ത് എത്തി. മകള്‍ റോസ് മേരി ഒഡിംഗയുടെ നേത്ര ചികിത്സയുടെ ഭാഗമായാണ് ഒഡിംഗയും കുടുംബവും കൂത്താട്ടുകുളത്ത് എത്തിയത്.ശ്രീധരീയം അയുര്‍വേദാശുപത്രിയലെ രണ്ടു ദിവസത്തെ ചികിത്സക്കായി എത്തിയ ഒഡിഗയും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി. ഇവരെ ശ്രീധരിയം വൈസ് ചെയർമാൻ ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
‘മകളുടെ കാഴ്ച തിരിച്ചുകിട്ടി; ശ്രീധരീയത്തിന് നന്ദി’; പെരുമ കടൽ കടന്ന് കെനിയയിലും…കെനിയയില്‍ നിന്ന് കൂത്താട്ടുകുളത്തേക്കൊരു കാഴ്ചാ ദൂരം.
മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങിയ ചികില്‍സയില്‍ മകളുടെ കാഴ്ച തിരിച്ചുകിട്ടിയതിന്റെ നന്ദി അറിയിക്കാന്‍ കെനിയന്‍ മുന്‍പ്രധാനമന്ത്രി റയ്‍ല ഒഡിങ്ക കൂത്താട്ടുകുളത്തെ ശ്രീധരീയത്തിലെത്തി. റയ്‌ലയുടെ മകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയതോടെ കൂത്താട്ടുകുളവും ശ്രീധരീയവും കെനിയക്കാരുടെ പ്രിയപ്പെട്ട ഇടമാണ്.
എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിട്ടും കാഴ്ച നഷ്ടപ്പെട്ട മകള്‍ റോസ് മേരിയുടെ അവസ്ഥയില്‍ ദുഖിതനായിരുന്നു കെനിയന്‍ മുന്‍ പ്രധാനമന്ത്രി റയില ഒഡിങ്ക. ലോകോത്തര ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടും ഫലം കണ്ടില്ല. അങ്ങനെയിരിക്കെയാണ് കൂത്താട്ടുകുളത്തെ ശ്രീധരീയത്തിന്റെ പെരുമ കടല്‍കടന്ന് കെനിയയിലെത്തിയത്. ആദ്യം മടിച്ചെങ്കിലും ഒടുവില്‍ റോസ് മേരി കേരളത്തിലെത്തി. ശ്രീധരീയത്തില്‍ ഒരുമാസത്തെ ചികില്‍സ, കെനിയയിലേക്കു മടങ്ങിയിട്ടും മരുന്ന് അയച്ചുവരുത്തി ചികില്‍സ തുടര്‍ന്നു… മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ ശുഭപ്രതീക്ഷയിലായിരുന്നു റയ്‌ലയും കുടുംബവും പതിയെ കാഴ്ചയുടെ വസന്തം പൂര്‍ണമായും തിരിച്ചുവന്നു. നന്ദി അറിയിക്കാന്‍ റയില കുടംബത്തോടൊപ്പം നെയ്റോബിയില്‍ നിന്ന് കേരളത്തിലേക്ക് പറന്നു….
ആയുര്‍വേദത്തിന്റെ പെരുമയിലും നേത്രരോഗ ചികില്‍സയിലും ശ്രീധരീയം ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. റയ്‌ലയ്ക്കൊപ്പം ഇന്ത്യയിലെ കെനിയന്‍ എംബസി ഡപ്യൂട്ടി ഹൈക്കമ്മിഷണറും, കൗണ്‍സിലറുമുണ്ടായിരുന്നു. വാര്‍ത്ത പരന്നതോടെ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ശ്രീധരീയത്തില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു.