ചന : ദീപക് രാമൻ.✍

ഉറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ
വെള്ളയും പച്ചയും കറുപ്പും കാവിയും
മത ഭ്രാന്തിൻ്റെ പേരിൽ പല്ലിളിക്കുമ്പോൾ,
ഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ.

മതാന്ധകാരത്തിൻ പടുകുഴിക്കുള്ളിൽ
ഉടുതുണിക്കെന്ത് നിറമെന്നുനോക്കി
മനസാക്ഷി മരിച്ച ഹൃദയവും പേറി
ഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ.

എത്ര ദിനരാത്രങ്ങളിലഭയാർത്ഥിയായി
എത്ര പേമാരികൾ പൊരുതിതുരത്തി
ഒരുപായിലുണ്ടുറങ്ങിയ കാലംമറന്ന്
ഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ.

ചുടലപ്പറമ്പിലെ കനൽ ഊതിത്തെളിച്ച്
ചിതയിലും വർണ്ണം ചികയുന്ന മർത്യാ,
ഹൃദയം തുറന്നൊന്നുറക്കെ ചിരിക്കുവാൻ
കത്തിക്കരിയും കബന്ധത്തിനാകുമോ?

ദീപക് രാമൻ.

By ivayana