അബ്‌ദുള്ള മേലേതിൽ ✍

‘മുഖത്ത് നോക്കി സംസാരിക്കൂ
എന്ന് പറയാറുള്ളത് നമ്മൾ കേട്ടിട്ടുണ്ടാകും
നമ്മൾ ആരോടെങ്കിലും പറഞ്ഞിട്ടും ഉണ്ടാവും
കള്ളം പറയുമ്പോഴോ എന്തെങ്കിലും
മറച്ചു പിടിക്കാൻ ഉള്ളപ്പോഴോ ഒക്കെയാണ്
മുഖം വേറെ എങ്ങോട്ടെങ്കിലും തിരിച്ചു കൊണ്ട്സംസാരിക്കുക അപ്പോഴാണ്
ആ ആളുടെ അഭിമുഖമായി നിൽക്കുന്ന
ആൾ മുഖത്ത് നോക്കി സംസാരിക്കാൻ
ആവശ്യപ്പെടുക

അതേ പോലെ നാം കേട്ടിട്ടുള്ള മറ്റൊരു വാക്കാണ് നിന്റെ മുഖത്ത് ഒരു കള്ളലക്ഷണം ഉണ്ടല്ലോഅല്ലെങ്കിൽ നിന്റെ മുഖം ഒരു നിഷ്കളങ്കന്റെ പോലെ ഉണ്ടല്ലോ അങ്ങനെയൊക്കെ കാരണം മുഖം മനസ്സിന്റെ കണ്ണാടിയാണ്
രണ്ട് പേര് തമ്മിൽ ആശയ വിനിമയം നടത്തുന്നത് വാക്കുകൾ കൊണ്ട് മാത്രമല്ല
അവരുടെമുഖഭാവവും ആശയ വിനിമയത്തിന് മുഖ്യ പങ്ക് വഹിക്കുന്നു നമ്മൾ പറയുന്ന കാര്യങ്ങൾ അവരങ്ങനെ ഉൾക്കൊള്ളുന്നു ദേഷ്യമാണോ സന്തോഷമാണോ അതോ
മടുപ്പ് ആണോ എന്നൊക്കെ മുഖഭാവങ്ങളിൽ നിന്ന് അറിയാനും അതിന് അനുസരിച്ചു നമ്മുടെ സംഭാഷണങ്ങളിൽ മാറ്റം വരുത്താനും സാധിക്കും..

ഇത് ഒരു മുഖം മൂടിയആളോട്
ആണെങ്കിലോ ഒന്ന് ചിന്തിച്ചു നോക്കൂ
ജീവനില്ലാത്ത ഒരു വസ്തുവിനോട് നാം
സംസാരിക്കുന്നത് പോലെ ഉണ്ടാവും
വികാരമോ വിക്ഷോഭമോ ഒന്നും അറിയാൻ
കഴിയാതെ സ്വയം നിന്ദിക്കപ്പെട്ടത് പോലെ തോന്നുകയും ചെയ്യും..

മുഖം ഒരാളുടെ വ്യക്തിത്വമാണ്
മുഖം ഒരാളെ തിരിച്ചറിയാനുള്ള
അടിസ്ഥാനപരമായ മാർഗ്ഗമാണ്
നമ്മൾ ഒരാളുടെ മുഖത്ത് നോക്കുമ്പോൾ നമ്മെ കണ്ടത് കൊണ്ട് അയാൾക്ക് സന്തോഷമാണോ ദേഷ്യമാണോ എന്നൊക്കെ അറിയാൻ സാധിക്കും മുഖംഇല്ലാത്തവർ
ആണെങ്കിൽ നമുക്ക് അത് അറിയാൻ സാധിക്കില്ല

മറ്റൊന്ന് മുഖം മറക്കുന്ന ആൾ
ഒരു ഒളി ക്യാമറയും കൊണ്ട് നടക്കുന്ന
പോലെയാണ് അവർക്ക് മറ്റുള്ളവരുടെ
എല്ലാത്തരം കാഴ്ചകളും കാണാൻ കഴിയും
എന്നാലോ മറ്റുള്ളവർക്ക് അവരെ കാണാൻ കഴിയത്തുമില്ല
ഒരു സ്ത്രീയുടെ മുഖം കണ്ടാൽ
കാമം ഉണരും എന്ന് ചിന്തിക്കുന്നവരും
അത് പറയുന്നവരും ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്നവരാണ്..
ഭാര്യയെ മുഖം ഉൾപ്പെടെ മൂടിച്ചു കൊണ്ട്
സ്വന്തം മോന്തായം എല്ലാവരെയും കാണിച്ചു കൊണ്ട് നടക്കുന്ന ഭർത്താവ് സമൂഹത്തിന്
നൽകുന്ന സന്ദേശം എന്താണ്

ഞാൻ മുഖം കാണിച്ചുനടന്നാലും
മറ്റ് സ്ത്രീകളെ നോക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലഎന്നാൽ
ഇവൾ മുഖം കാണിച്ചാൽ അന്യ പുരുഷന്മാർ നോക്കുകയും ഉപദ്രവിക്കുകയും ചെയ്യും
എന്നാണോ ഭാര്യ മുഖം മൂടി നടക്കുമ്പോൾ
ഭർത്താവും അതേ പോലെ നടക്കുമ്പോഴല്ലേ
അതിനൊരു ഫലം ഉണ്ടാവൂ

കോളേജിൽ താൻ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ മുഖത്ത് നോക്കി
പാഠ ഭാഗങ്ങൾ പറഞ്ഞു കൊടുക്കാൻ
ഒരു അധ്യാപകന് അവകാശമുണ്ട്
അവർ പഠനത്തിൽ ശ്രദ്ധിക്കുന്നുണ്ടോ തന്റെ
ക്ലാസ് അവർക്ക് ഇഷ്ടപ്പെടുന്നുണ്ടോ
ക്ലാസ് എടുക്കുന്ന രീതി മാറ്റേണ്ടതുണ്ടോ എന്നൊക്കെ മുഖങ്ങളിലേക്ക് നോക്കിയാൽ മനസ്സിലാവും താൻപഠിപ്പിക്കുന്ന കുട്ടികൾ
എല്ലാം മുഖം മൂടി ഇരിക്കുന്ന ഒരു അധ്യാപകനെയും ഒരു ക്ലാസ് റൂമും സങ്കൽപ്പിച്ചു നോക്കൂ..

അയാൾക്ക് ഭ്രാന്ത് വന്നില്ലെങ്കിലെഅതിശയമുള്ളൂ
മറ്റൊന്ന് തന്റെഅടുത്തിരിക്കുന്ന
സഹപാഠി ആണാണോ പെണ്ണാണോ
അതോ ഇന്റർവെല്ലിന് ശേഷം വേറൊരാൾ ആണോ അവൾക്ക് പകരം വന്നത് എന്നൊക്കെ അറിയാനുള്ള സ്വാതന്ത്ര്യം
ഒരു മുഖം മൂടിക്ക്ഒപ്പം ഇരുന്ന്പഠിക്കുന്നവർക്ക് ഉണ്ട്..
തിക്കും തിരക്കും നിറഞ്ഞ ബസ്സിൽ
തങ്ങളുടെ ഇടയിൽ നിൽക്കുന്ന
മുഖം മൂടി ആണാണോ പെണ്ണാണോ
എന്നറിയാനുംസമാധാനത്തോടെയാത്ര ചെയ്യാനുമുള്ള അവകാശം മറ്റു സ്ത്രീകൾക്ക്
ഉണ്ട്..

സൂപ്പർ മാർക്കറ്റിൽ വെച്ച്
നഷ്ടപ്പെട്ടതന്റെ കമ്മൽ ഒരു മുഖംമൂടി എടുക്കുന്നത് സിസിടിവിയിൽ കണ്ടിട്ട്
ആർക്ക് എന്ത്പ്രയോജനം..
മുഖം മറക്കുന്നത് വ്യക്തത്തിത്വംഇല്ലായ്മയാണ്
നിലപാട് ഇല്ലായ്‌മയാണ്
മുഖമില്ലായ്മയാണ്
മുഖം മറക്കുക എന്നുള്ളത്
അടിമത്വത്തിന്റെ പരസ്യ പ്രഖ്യാപനമാണ്.

By ivayana