രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍
താതനെവാഴ്ത്തും നൂതനഗാനമെഴുതീടാൻ
ഓമനമയിലേ! പീലിയൊരെണ്ണം നല്കാമോ
ആ മനകാന്തി നിറയും ഗാനം പാടീടാൻ
ഓമനക്കണ്ണാ! ഓടക്കുഴലാൽ നീ വരുമോ
(താതനെ)
ആത്മജചിത്തിൽ ആ മുഖച്ചിത്രം വരഞ്ഞീടാൻ
വാർമഴവില്ലേ! നീ നിറമേഴും നല്കാമോ
നേർവഴികാട്ടും ആ മണിദീപമണയാതെ
കാർമുകിൽവർണ്ണാ! വരമൊരെണ്ണം തന്നീടൂ
(താതനെ)
ആ മിഴിതന്നിൽ നിറയും സ്നേഹം കണ്ടെന്നും
പാടുക കുയിലേ! പൂമഴയുള്ളിൽ പെയ്തീടാൻ
വാക്കുകളാലേയാതപമാറ്റും കാരുണ്യം
അകലാതെന്നും നില്ക്കാൻ കണ്ണാ! കൃപയേകൂ
(താതനെ)