രചന : രവീന്ദ്രനാഥ് സി ആർ ✍
പതിയുടെ നന്മക്കായ് വ്രതം നോൽക്കുന്നവൾ
പാതിയെ മനസ്സാൽ ദിനം പൂജ ചെയ്യുന്നവൾ
താലിയും സീമന്ത രേഖയിൽ കുങ്കുമവും
അഴിയാതെ പടരാതെ സൂക്ഷിച്ചീടുന്നവൾ
മാനസവാടിയിൽ നറുപുഷ്പമായവൾ
പാതിക്കു പതിവായ് സുഗന്ധിയാകുന്നവൾ
കയ്യും കണക്കും തെറ്റാതെ നോക്കവൾ
താങ്ങായി തണലായി വീട്ടിലുണ്ടാമവൾ
പാതിവ്രത്യത്തിൻ മഹത്വം പുലമ്പാതെ
കാര്യത്തിൽ മന്ത്രിയായ് വേശ്യാ ശയനവും
ദീനാനുകമ്പയും, മാതാവിൻ സ്നേഹവും
വീട്ടിനകത്തെന്നും നിറശോഭയാമവൾ
അച്ഛന്നു മകളായി, അമ്മക്കു തുണയായീ
മക്കൾക്കു തണലായി പാതിക്കു താങ്ങായി
തന്റെ അഭാവത്തിൽ ആകെ തകരുന്ന
കുടുംബ നാഥ തൻ പേരത്രേ “പതിവ്രത “