രചന : ശ്രീകുമാർ എം പി ✍

കുംഭമാസം കുമ്പനിറയെ വമ്പുള്ള
വെയിലുമായ്
അൻപില്ലാതെയെത്തീടുന്ന സമയമായി
ഇമ്പമോടെ നോക്കിനിന്നാൽ തമ്പുരാനെ
പൊള്ളീടുന്ന
വമ്പൻ വെയിൽനാളം വന്നു തലയിൽ വീഴും !
ദേവദേവൻ മഹാദേവൻതന്റെ മഹാ-
ശിവരാത്രി
തേജസ്സോടെ വരുന്നുവീ കുംഭമാസത്തിൽ
കുംഭത്തിൽ കൊടിയേറി ശ്രീകുരുംബ
ഭഗവതിയ്ക്കു
ഒരു മാസമുത്സവത്തിൻ കാലമല്ലയൊ
കൊടുംവാളു കൈയ്യിലേന്തി മക്കളെത്തി
കാവുതീണ്ടി
കൊടുങ്ങല്ലൂരിലമ്മയെ വണങ്ങി നില്ക്കും
കുംഭമല്ലൊ തണ്ണീരെത്ര കുംഭമൊഴി-
ച്ചെന്നാലാണീ
കുലവന്ന തെങ്ങുകൾക്കു തുണയായീടും
തണ്ണീരറ്റ കുളങ്ങളിലിരിയ്ക്കുന്ന
കുളക്കോഴി
നാമംചൊല്ലി സ്തുതിയ്ക്കുന്നു മഴയ്ക്കാ-
യിട്ടൊ.

ശ്രീകുമാർ എം പി

By ivayana