രചന : എൻ. അജിത് വട്ടപ്പാറ ✍
പൂനിലാരാവിൽ പൂമണം വീശിയെത്തീ
കുളിർകാറ്റിൽ സാമീപ്യം തഴുകി തലോടി,
ഏകാന്തതതൻ നിമിഷത്തിൻ വേളയിൽ
പാലപ്പൂവിൻ ഗന്ധം ഒഴുകി എത്തുന്നു.
പ്രകൃതിതൻ ആശയംനിറമേകും സായാഹ്നം
ലഹരിതൻ മാസ്മര ഗന്ധമുണർത്തുന്നു ,
വെണ്ണിലാവിൻ ലയതാളലയങ്ങളാൽ
തിരകളാൽ നിറയും സുഖലയ രാവായ് .
തൂവെള്ള ചൂടിയ പാലപ്പൂ സുഗന്ധികൾ
അപ്സരസ്സായ് രാവിൽ യാമങ്ങൾ തേടി ,
അലയും പ്രകൃതിയിൽ നിശാതിലകങ്ങളായ്
യക്ഷിയായോർമ്മതൻ രൂപഭാവങ്ങളിൽ .
ആത്മാവിൻ നിർവൃതി തേടുന്ന ജന്മമായ്
വേദനയായ് നീറും ഹൃദയത്തുടിപ്പുമായ് ,
പാല മരത്തിലും പനവൃക്ഷ പടർപ്പിലും
അഭയാർത്ഥി ജീവിനം സ്ഥായിയായ്മാറുന്നു.
അനുരാഗ നഭസ്സിലെ ചിറകുള്ള സ്വപ്നം
വിധിതീർക്കും നിധിപോലെ തുടർക്കഥയായ് ,
പ്രകൃതിതൻപ്രണയം ഋതുക്കൾതൻസദസ്സിൽ
ജീവന്റെ ഛായകൾ പ്രതിബിംബമാകുന്നു.