രചന : ഷൈലകുമാരി (പ്രണയദിനത്തിന് )✍️

പ്രാവിനെപ്പോലെ കുറുകുന്നു,
പ്രാണവായുവിൽ,
പ്രേമമുണരുമ്പോൾ.
പ്രിയമോർമ്മകൾ കൂട്ടിനെത്തുന്നു,
പ്രാണഹർഷമായ്,
പ്രിയമാർന്ന ചിന്ത!
ആർദ്രമായ് പിടയുന്നുചിത്തം,
ആലോലമായ് വിടരുന്നു,
ആനന്ദമേ നീയണയുമ്പോൾ.
മനസ്സെന്തോ തിരയുന്നു മൂകം
മിഴിക്കോണിൽ വിടരുന്നു നാണം
മൃദുലം ആർദ്രമീ വികാരം!
പ്രണയമേ നിന്റെ സ്നേഹത്തണലിൽ,
പ്രിയമോടെയുറങ്ങിയുണരാനീ-
പ്രണയമാനസ മോഹിച്ചിടുന്നു!

By ivayana