ഇടവേള കഴിഞ്ഞ്
ഒരു സീനിലും
ഇതിനെ കുറിച്ച്
എന്തെങ്കിലും
നിങ്ങൾ (ഞാനും )
എഴുതിയിട്ടില്ല

കഥ, തുടരുമ്പോൾ
യുദ്ധ കാഹളങ്ങൾ,
തേരോട്ടങ്ങൾ
കുരിശു യുദ്ധങ്ങൾ
ചതുരംഗപ്പട., എല്ലാം
ഉണ്ടായിരുന്നു.

പ്രണയം
കുഞ്ഞുമഴകൾ
പെയ്യുന്നത്, കൃത്രിമ
വെള്ളപൊക്കങ്ങൾ…
കൊടുങ്കാറ്റുകൾ, ആറി
തണുത്തുപോകുന്നത്

കന്യാവനങ്ങൾ
തരിശ്ശാക്കുന്നത്
സഹന സമരങ്ങളെ
അടിച്ചമർത്തുന്നത്
വിവസ്ത്രയാക്കിയുള്ള
കൂട്ട പീഡനനങ്ങൾ….

അലോസരങ്ങൾ
ഒന്നുമില്ലാതെ കഥ
ഇങ്ങനെ തുടരുമ്പോൾ,
സാമൂഹ്യ പ്രതിബന്ധത
ഇല്ലാഞ്ഞതു കൊണ്ടാവും,
ആരാരും ഒന്നുമൊന്നും
ആവശ്യപ്പെടാതെ,

ആരാലാവാം? !
കഥാന്ത്യത്തിന് മുമ്പേ,
വരികൾക്കിടയിൽ
ഒരു മഹാവ്യാധി
ഇതോടൊപ്പം,
ഇങ്ങനെ എഴുതി
ചേർക്കപ്പെട്ടത് !?
.
മാത്യു വർഗീസ്

By ivayana