അനിതാ ചന്ദ്രൻ✍

നഴ്സിന് മലയാളികൾ ഇട്ട ഓമനപ്പേരാണ് മാലാഖമാർ (എന്തരോ എന്തോ …).
നഴ്‌സുമാരോട് നല്ല രീതിയിൽ പുച്ഛം കൊണ്ട് നടക്കുന്ന ആളുകൾ ഒരുപാടുണ്ട് എന്ന് ഞാൻ കൃത്യമായി പറയാം.കേരളത്തിലെ എല്ലാ വീടുകളിലും നഴ്സുമാർ ഉണ്ട് ,അതിനാൽ ഞാൻ പറയുന്നത് ശരിയല്ല എന്ന് പലർക്കും തോന്നിയേക്കാം ,അത് വെറും തോന്നൽ മാത്രമാണ് .

നഴ്സിംഗ്- നെ അപ്പി കോരൽ എന്ന് വിളിക്കുന്ന , അതിന്റെ ജോലി സാധ്യതകളെപ്പറ്റി അറിവില്ലാത്ത ആൾക്കാരോടാണ് പറയാനുള്ളത് .
എന്റെ മാതാശ്രീ ഇമ്മാതിരി അറപ്പും വെറുപ്പും കാരണം കൂട്ടത്തിലുള്ള പലരും നഴ്സിംഗ് -ന് പോയപ്പോഴും റൂട്ട് മാറ്റി വിട്ടു, ജീവിതം ഉദ്ദേശിച്ച വഴിക്കു പോവാഞ്ഞ ആളാണ്.
‘അന്ന് നഴ്സിംഗ്-ന് പോയിരുന്നെങ്കിൽ’ എന്ന മാതൃ വിലാപം നിരന്തരം കേട്ടാണ് ഞാൻ വളർന്നത് . അതുകൊണ്ടു തന്നെ എന്റെ മനസ്സിൽ രക്ഷപ്പെടണം ,നിലനിൽപ്പ് വേണം എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.

തൊണ്ണൂറുകളിലൊക്കെ പന്ത്രണ്ടാം ക്‌ളാസ്സു കഴിയുന്ന പിള്ളേർ എന്ത് ചെയ്യുന്നു എന്ന് കൃത്യമായി നാട്ടുകാർ അന്വേഷിക്കും . എനിക്ക് സംശയം ഇല്ലാതെ നഴ്സിംഗ് എന്നുത്തരം ഉണ്ടായിരുന്നു .
ആ welfare വകുപ്പിൽ, നേഴ്സ് ആയാൽ കല്യാണം നടക്കൂല്ല എന്ന് എന്നെ ഓർമ്മിപ്പിച്ച ട്രാക്ടർകാരൻ ചേട്ടനെ ഞാൻ ഈയവസരത്തിൽ സ്മരിക്കുന്നു .
സോഷ്യൽ സർവീസ് -ൽ ഒരു ജോലി കിട്ടി നാട്ടു സേവനം നടത്തി ഇന്ത്യ ആകെമൊത്തം മാറ്റി മറിക്കണം എന്നൊക്കെയായിരുന്നു എന്റെ ആത്യന്തിക കരിയർ മോഹങ്ങൾ .

എന്തായാലും പന്ത്രണ്ടാം ക്‌ളാസിൽ ഉദ്ദേശിച്ച മാതിരി മാർക്കൊക്കെ കിട്ടിയതിന്റെ കടാക്ഷത്തിൽ ഡൽഹിയിൽ തരക്കേടില്ലാത്ത ഒരു നഴ്സിംഗ് സ്‌കൂളിൽ എൻട്രൻസ് എഴുതി അഡ്മിഷൻ കിട്ടി ,ചെലവിനുള്ള കാശ് (സ്റ്റൈപ്പന്റ്~) ഇങ്ങോട്ടു വാങ്ങി, free ആയി നല്ല വെടിപ്പുള്ള ഹോസ്റ്റലിൽ രാജകീയമായിട്ട് ജീവിച്ചു,നഴ്സിംഗ് പഠിച്ച ആളാണ് ഞാൻ .

ഇത് പറയുമ്പോൾ നൊസ്റ്റാൾജിയ എന്നെ കാർന്നു തിന്നുകയും എന്റെ കണ്ണുകൾ നിറയുകയും ചെയ്യുന്നുണ്ട് .(ഓർമ്മകൾക്കെന്തു സുഗന്ധം )
പതിനെട്ടു വയസ്സിനു ശേഷം വീട്ടുകാർക്ക് എന്നെ പ്രതി ഉണ്ടായ ചെലവ് വളരെ തുച്ഛം എന്ന് നിറഞ്ഞ അഭിമാനത്തോടെ പറയട്ടെ .
അങ്ങനെ നഴ്സിംഗ് പാസ്സ് ആയ ഉടനെ പഠിച്ച ഹോസ്പിറ്റലിൽ തന്നെ അക്കാലത്തെ തരക്കേടില്ലാത്ത ശമ്പളം വാങ്ങിച്ചു ജോലി ചെയ്യുകയും.ഒരു Multi speciality ഹോസ്പിറ്റലിൽന്റെ ITU എക്സ്പീരിയൻസ് -നോട് കൂടി UK യിൽ NHS- direct recruitment നടത്തി ഒരു പൈസ പോലും ചിലവില്ലാതെ ഇന്നാട്ടിൽ എത്തുകയും ചെയ്തു. കുറേ നാൾ ITU വിൽ വർക്ക് ചെയ്തു , ഇപ്പോ ഹോസ്പിറ്റൽ വിട്ട് കമ്മ്യൂണിറ്റിയിൽ സന്തോഷമായി ജോലി ചെയ്യുന്നു.

സ്വന്തം ചിലവിൽ പഠിക്കാനുള്ള ഒരു ഊടു വഴിയായി മാത്രം നഴ്സിംഗ് -നെ കണ്ട ആളായിരുന്നു ഞാൻ ,അല്ലാതെ ആതുര സേവനം എന്റെ വകുപ്പേ ആയിരുന്നില്ല .ജോലി കിട്ടിയ വഴി BA (English ) പഠിച്ചു ,പിന്നീട് MA (Public Administration )-ഉം ചെയ്തു .
അത്രയുമായപ്പോഴേക്കും രാജ്യസേവനം കൈക്കൂലിക്കാരന്റെ കുത്തകയാണെന്നും ,അല്ലാത്തവൻ ആറേ പോവുകയേ ഉള്ളൂ എന്ന തിരിച്ചറിവൊക്കെ എനിക്കുണ്ടായി .
അങ്ങനെ ഞാൻ രാജ്യസ്നേഹം പള്ളേൽ കളഞ്ഞു UK -ക്കു പോന്നു .നഴ്സിംഗ് എന്നത് എത്ര reputed job ആണ് ,അത് എത്രമാത്രം career progression ഉള്ള പ്രൊഫഷൻ ആണ് എന്നൊക്കെ മനസ്സിലായത് ഇവിടെ വന്ന ശേഷം ആണ് .

എനിക്ക് വേണമെങ്കിൽ (ഇപ്പോഴും ) വേറെ കോഴ്സുകൾ പഠിക്കുകയും മറ്റു ജോലികൾ നോക്കുകയും ചെയ്യാം .അതിനുള്ള കഴിവും കോൺഫിഡൻസും ഉണ്ട് ,പക്ഷേ ഞാൻ ഇന്നെന്റെ ജോലിയിലും ജീവിതത്തിലും അങ്ങേയറ്റം ഹാപ്പി ആണ് .
ഞാനാഗ്രഹിച്ച തലത്തിൽ വളരെ ഫ്രീ ആയി ജോലി ചെയ്യുന്നു , അംഗീകാരവും,colleague support -ഉം ഉണ്ട് .

ആവശ്യപ്പെടുന്ന working hours തന്നു എന്നെ കൂടെ നിർത്തിയിരിക്കുന്നവരാണ് എന്റെ മാനേജർമാരും Employer -ഉം .
എനിക്ക് work – family life balancing നു ഇതൊക്കെ ധാരാളം .(അതായതു രമണാ ,UK -യിലെ നഴ്സുമാര് സായിപ്പിന്റെ വേലക്കാരാണ് എന്ന് പറയുന്നത് നിങ്ങടെ മനസ്സിന്റെ മാറാല ആണെന്ന് )

വിഷയത്തിലേക്കു തിരിച്ചു വരാം . നഴ്സിങ് -നെ പുച്ഛിക്കുന്ന മല്ലു ആവാതിരുന്നതിലും ,പതിനെട്ടു വയസ്സിൽ Independent ആവാൻ പറ്റിയതിലും എനിക്ക് നല്ല സന്തോഷമുണ്ട് .
നേഴ്സ് ആയില്ലായിരുന്നെങ്കിൽ ഞാനിന്നും നാട്ടിലെ ഏതെങ്കിലും ഒരു മൂലയ്ക്ക് എന്റെ അമ്മയെപ്പോലെ ‘അന്ന് ഞാൻ നഴ്സിംഗ്-നു പോയിരുന്നെങ്കിൽ ‘ എന്ന് സ്വയം പഴിച്ചു കഴിഞ്ഞേനെ .

ഇനി മലയാളിയുടെ മുഖം മൂടിയെപ്പറ്റി പറഞ്ഞാൽ രസമാണ് . മാലാഖമാർക്കു വേണ്ടി നമ്മൾ നീണ്ട പോസ്റ്റുകൾ എഴുതും , കീജയ് വിളിക്കും etc ,etc .
പക്ഷേ UK യിലെ നഴ്സുമാരൊക്കെ സായിപ്പിന്റെ കുണ്ടി തൊടക്കുന്നവരാണ്‌ , അവരുടെ കെട്ടിയോന്മാരൊക്കെ സാരിത്തുമ്പു വിസയിൽ UK -ക്കു പോയവരാണ് ,അവർ സായിപ്പിന്റെ ചെരിപ്പ് തുടക്കുന്നവരും ആണ് .
മലയാളികൾ എത്ര പുരോഗമന ചിന്ത എഴുതി പിടിപ്പിക്കാൻ നോക്കിയാലും ,ജാത്യാലുള്ള കൊണം തൂത്താൽ പോവൂല്ല എന്നുള്ള കാര്യം അന്വർത്ഥമാക്കുന്നവരാണ് .

നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളിൽ ഇടുങ്ങിയ ,പ്രാചീന സംസ്കാരം ആണുള്ളത് .അതിൽ അടിമത്തം ,അസ്സൂയ ,കുശുമ്പ് ,പുച്ഛം തുടങ്ങിയ മനോഹരഭാവങ്ങൾ വല്ലാണ്ട് മുഴച്ചു നിൽക്കും .
അതായതു പയിനായിരം രൂപയ്ക്കു നാട്ടിൽ സേവനം ചെയ്യുന്ന നഴ്സുമാർ മാത്രേ മാലാഖമാർ ആവുന്നൂള്ളൂ അളിയാ ,UK യിൽ പോയി പത്തു പുത്തനൊക്കെ ആയി സുഖമായി ജീവിക്കുന്ന നഴ്സുമാർ ഒന്നും മാലാഖാസ് അല്ലാ ഹേ ..
അപ്പോ ഞാൻ പറഞ്ഞു വന്നത് നഴ്സിംഗ് ജോലിയെപ്പറ്റിയും അതിനോടുള്ള മല്ലു മനോഭാവത്തെപ്പറ്റിയും ആണ്.നഴ്സിംഗ് ഒരു Reputed Profession ആണ് .നഴ്സുമാർക്ക് മലയാളികളുടെ മാലാഖപ്പട്ടം വള്ളിയില്ലാത്ത നിക്കറു പോലെയാണ് ,ചവറ്റു കൊട്ടയിൽ തള്ളിയാൽ നന്ന് .

നഴ്സുമാരൊന്നും മാലാഖമാരല്ല ,Helath care തരക്കേടില്ലാത്ത കാലം പഠിച്ചു Qualified ആവുന്ന Professionals ആണ് .അവർ അറിവും കഴിവും ഉള്ളവരാണ് ,എല്ലാ ജോലിയിലെയും പോലെ നല്ലതും, തരികിടയും ,തല്ലിപ്പൊളിയും അവിടെയും ഉണ്ട് .ഒരു ശരീരത്തിലെ എല്ലാ അവയവങ്ങളെയും look after ചെയ്യുന്ന നഴ്സിനെ നമ്മൾ എത്ര മനോഹരമായാണ് കുണ്ടി തൊടക്കലിലേക്കു ഒതുക്കി കളയുന്നത് .
മലയാളികളോട് ചിന്താഗതികളൊന്നു മാറ്റണം ,എല്ലാ ജോലികളെയും ബഹുമാനത്തോടെ കാണണം എന്നൊന്നും പറഞ്ഞു നേരം കളയുന്നില്ല ,ഉച്ചനീചത്വം ,അടിമത്തം തുടങ്ങിയ രീതികൾ ഇന്നും നമ്മൾ അഭിമാനത്തോടെ സംസ്കാര സമ്പന്നതയുടെ മൂടിയണിഞ്ഞു ശക്തമായി കൊണ്ട് നടക്കുന്നു എന്നതാണ് സത്യം.

ഇത്രയും കാര്യങ്ങൾ പറഞ്ഞത് നഴ്സിംഗ് -നോട് ബഹുമാനം ഇല്ലാത്ത ,എന്നാൽ വെളി നാടുകളിൽ പോയി settle ആവാൻ ആഗ്രഹിക്കുന്ന Middle class ആളുകൾക്ക് വേണ്ടി ആണ് .

student വിസക്ക് വീട് വിറ്റും,ലോൺ എടുത്തും വെറുതെ കാശു കളയും മുൻപ് വിദേശ ജോലി സാധ്യത ഉള്ള Career -കളെ പറ്റി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും .നഴ്സിംഗും ,language test കളും Pass ആയാൽ വീട് വിൽക്കാതെ നിങ്ങൾക്ക് വിദേശത്തു പോവാം.അവിടുത്തെ assessment ഒക്കെ പാസ് ആയി ചെലവൊന്നുമില്ലാതെ വിദേശനാടുകളിൽ settle ആവാം.പിന്നീട് ഇഷ്ടമുള്ള career options നോക്കി ജോലി മാറുകയും ചെയ്യാം .

നഴ്സിംഗ് ഒരു നല്ല Profession ആണ് .അതിന് ശമ്പളം മാത്രം അല്ല , ലോകം കണ്ടവർ ബഹുമാനിക്കുന്ന ഒരു തൊഴിൽ കൂടിയാണത്,ഒന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല .


By ivayana