രചന : സതി സതീഷ് ✍
ജനൽച്ചില്ലകളിൽ
ചിത്രങ്ങൾ നെയ്ത്
ക്ഷണിക്കാത്ത
അതിഥിയായെത്തിയ മഴത്തുള്ളികുഞ്ഞുങ്ങൾ
കിന്നാരം ചൊല്ലിയപ്പോൾ
അകന്നുപോയ
ഉറക്കത്തിന്റെ
മുത്തുച്ചിപ്പിയിൽ
ഒരു രാത്രിമഴയുടെ
ശേഷിയായി
അതിർവരമ്പുകൾ
ഇല്ലാത്ത ഭാവനകളുടെ ഉത്തേജിപ്പിക്കുന്ന
സർഗ്ഗാത്മകത
എന്നിലെ പ്രണയത്ത
ഉണർത്തുന്നു….
എന്റെ നോട്ടങ്ങൾ
അറിയാതെ നിന്നിലേക്ക്
പടരുന്നത് അറിഞ്ഞിരുന്നില്ലേ …
എത്ര കരുതലോടെ ആണ്
നീയെന്റെ പ്രണയത്തെ
നിന്നിലേക്ക് മാത്രമായ്
ഒതുക്കിവച്ചത്….
നീ എന്നിൽ അർപ്പിച്ച
സ്നേഹത്തിന്റെ
വിശ്വാസത്തിന്റെ
തിരികൾ മനസ്സിന്റെ
താളുകളിൽ
തെളിഞ്ഞുനിൽക്കുന്നു…
നിന്റെ പ്രണയത്തിന്റെ
മുന്നിൽ ഞാൻ
തോറ്റുപോവുന്നതും അതിനാലായിരിക്കാം…