രചന : ജയേഷ് പണിക്കർ✍

കൊച്ചുവീടങ്ങതൊന്നുണ്ടാക്കണം
കുട്ടികൾക്കേകണം വിദ്യയതും
ഇത്തിരി സമ്പാദ്യമങ്ങു വേണം
ബുദ്ധിമുട്ടാതങ്ങു ജീവിക്കണം
അച്ഛനമ്മയെയങ്ങു ശുശ്രൂഷയാൽ
അല്പം സന്തോഷമങ്ങേകിടേണം
നൂലതു പൊട്ടിയ പട്ടമായി
ഞാനുമിന്നാകെ ഉഴറിടുന്നു
വേഗതയങ്ങനെയേറിയിട്ടു
ദൂരെക്കതങ്ങനെ പോയിടുന്നു
ലക്ഷ്യമില്ലാതങ്ങെവിടെയാണീ
പട്ടമതിങ്ങിതലഞ്ഞിടുന്നു
എത്തുവതേതൊരു ലോകത്തിലോ
എത്തുകയില്ലയോ ലക്ഷ്യമതിൽ
വിജ്ഞാന സമ്പത്തു നേടിയെന്നും
വിദ്യാലയമതിൽ നിന്നിറങ്ങും
വിദ്യാർത്ഥികളേയെന്നുമോർത്തീടുക
ലക്ഷ്യമതെന്നുമങ്ങുണ്ടാകണം
വിദ്യയിലുന്നതസ്ഥാനം നേടാൻ
ഉത്സാഹമോടെയാവൂ അധ്യയനം
മത്സരമതു ലക്ഷ്യത്തിനായ്.

ജയേഷ് പണിക്കർ

By ivayana