രചന : പട്ടം ശ്രീദേവിനായർ✍

സന്താപനാശിനി …
സന്തോഷകാരിണി….
സന്താന സൗഭാഗ്യ ദായകി…
സൗമ്യേ സദാകാല സത് കാരിണി…
സംഗീതികേ, സത് ദാനേശ്വരീ..!
സ്വർല്ലോക ദായകീ..
സ്വർഗ്ഗശ്വരീ…
സമ്പത്ക്കരി സ്വപ്ന സാക്ഷാത് ക്കരീ..
സൗരഭപ്രീയേ സാധുശീലേ….
സമ്പുർണ്ണ രൂപേ.. സുമംഗലേ..
സത്കാരപ്രീയേ..
സദാശിവേ..
സമ്മോദ ദായികേ
സനാതനേ…
ആറ്റുകാലമ്മേ..
കാത്തരുളു…
അന്നപൂർണ്ണശ്വരീ
അഭയരൂപേ…!

By ivayana