രചന : അനിയൻ പുലികേർഴ് ✍
പ്രണയത്തെ അറിയണം നമ്മൾ
പ്രണയാർദ്രമാകട്ടെ മനസ്സും
പ്രണയത്തെ പുണരുവാൻ എന്നും
ചേർത്തു പിടിക്കാൻ മടി വേണ്ട
ഏതു പ്രായത്തിലും വിടരും പ്രണയം
ഹൃദയത്തെ തരളിതമാക്കും
പ്രണയത്തെ പ്രണയമായ് കാണണം
പ്രണയ മതു കൂത്താടു വനല്ല
അനുഭവിക്കേണം പ്രണയം മൃദുലമാം
തലോടലായത് മാറ്റി ടേണം
ഒരു ദിനമല്ല നാം പ്രണയിക്കേണ്ടതും
നിലനിർത്തുവാൻ കഴിയണം
കാലങ്ങൾ എത്ര കൊഴിഞ്ഞു പോയാലും
കരുത്തായ് തന്നെ നില്ക്കണം
പുത്തു ലയട്ടെ പ്രണയവർണ്ണങ്ങളെങ്ങും
ശാശ്വതമായ തുവിളങ്ങിടട്ടെ
അന്തരംഗത്തിന്റെ ഉള്ളിൽ നിന്നാകട്ടെ
പ്രണയങ്ങളൊക്കെ പൂത്തിടുവാൻ
ചപലതയല്ല ചപലമാം മോഹവുമല്ലിത്
ആത്മാർത്ഥതയുടെ തെളിനിലാവ്
ആചാരമാകരുത് ഉള്ളിൽ നിന്നു വരേണം
ജിവിത ന്ത്യം വരെ പ്രണയിക്കേണം
കേവലമായ ദിനങ്ങൾക്കപ്പുറം നാളെയുടെ
പൊൻ വിളക്കായ് തിളങ്ങണം.