മിനിക്കഥ : ഉണ്ണി വാരിയത്ത്✍

” മനസ്സു പറയുന്നു, മനസ്സറിയുന്നു, മനസ്സു നോവുന്നു, എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ. സത്യത്തിൽ എന്താണ് മനസ്സ് ? ” അയാൾ ചോദിച്ചു.
” അറിയില്ല. മനസ്സ് എന്ന ഒന്നുണ്ടോ ആവോ ” സുഹൃത്ത് കൈമലർത്തി.
“മനസ്സുള്ളതുകൊണ്ടാണല്ലോ മനസ്സില്ലെങ്കിൽ എന്നു പറയുന്നത് ” അയാൾ വാദിച്ചു.
“മനസ്സില്ലാത്തതു കൊണ്ടാണല്ലോ മനസ്സുണ്ടെങ്കിൽ എന്നു പ്രയോഗിക്കുന്നത് ” സുഹൃത്ത് പ്രതിവാദം ചെയ്തു.
” അതും ശരിയാണ്. പക്ഷെ, ചില ചെറിയ മനുഷ്യരിൽ വലിയ മനസ്സും, വലിയ മനുഷ്യരിൽ ചെറിയ മനസ്സും ഉണ്ടെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു”
അതു ശരിയല്ലെന്ന് സുഹൃത്തെന്നല്ല ആരും പറയില്ലല്ലോ.

ഉണ്ണി വാരിയത്ത്

By ivayana