രചന : നോർബിൻ നോബി ✍

നഖങ്ങൾക്കൊരു സൗന്ദര്യമുണ്ട്
നാഗുണം എന്നും പേരുണ്ട്.
നഖങ്ങൾക്കൊരു ചങ്ങാതിയുണ്ട്
അതിന്റെ പേരോ? നഖംവെട്ടി.

നഖങ്ങൾക്കൊരു,സന്ദേഹം വന്നു
ദിനവും വളരുമെൻ, അഴകിനെ.
മുറിച്ച് മാറ്റും കാരണത്തെ?
എന്നോടൊന്ന് ചൊല്ലിടുമോ.

ജീവിതം ഒരു ചെറുപുറപ്പാട്,
ഈശ്വരനിലേക്കൊരു തീർത്ഥയാത്ര.
ഈ പിറവിയോ,ഭഗവാന്റെ കാരുണ്യം.
മരണമോ, അവനിലേക്കെത്തുന്ന സായൂജ്യം.

ജീവിതമാകും നാടകത്തിൽ.
വേഷങ്ങൾ പലവിധം അണിയുമ്പോൾ,
ബന്ധങ്ങൾ അനവധി വന്നേക്കാം.

സന്തോഷങ്ങൾ എന്നും നിലനിൽക്കാൻ
ബന്ധങ്ങളെ വിലയിരുത്തണം.
ആത്മാർത്ഥമായ് നിൽക്കുന്നവരെയും
ആത്മാർത്ഥതയുടെ മുഖംമൂടി
അണിഞ്ഞ വഞ്ചകരെയും തിരിച്ചറിയണം

മുഖസ്തുതികൾ പാടുമ്പോഴും
ചതിയുടെ ഉദ്ദേശം തിരിച്ചറിഞ്ഞാൽ,,
നഖം വെട്ടിയെപോൽ
മുറിച്ചിടണം ആ ബന്ധത്തെ.

നഖങ്ങൾക്ക് സൗന്ദര്യമെങ്കിലും
അമിതവളർച്ച വിരൂപമാണ്
അതുപോലെ ചില ബന്ധങ്ങൾ
നല്ലതാണെന്നു നടിച്ചീടും
പിന്നീട് നാശം വിതച്ചീടും

നന്മകൾവന്നു ഭവിച്ചീടാൻ
ഈ ഗുണപാഠം സ്വീകരിക്കൂ
നല്ലതിനോപ്പം സഞ്ചരിക്കൂ
നല്ലതല്ലാത്തതിനെ ദൂരെയകറ്റൂ.

നോർബിൻ നോബി

By ivayana