രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍
പരിമിത രാവുകളേ
പനിമതി രാവുകളേ
പരിമൃദു കൽപനയേ
ഇരുളിന്റെ കണങ്ങളേ!
കണത്തിന്റെ ഇടംപെട്ടു
ഉറങ്ങാതെ ഉണർന്നിട്ടു
കളയാതെ നിമിഷത്തെ
മൊത്തുന്നു ജീവനെന്റെ
മേഘനിലാ ചിത്രണത്തെ
കാട്ടുപച്ച ,യിലയിലെ
ഇടയിലെ നിഴലിന്റെ
ഉലകിന്റെ മാസ്മരത്തെ
ഉടലിന്റെ മാസ്മരത്തെ
മെല്ലെമെല്ലെ മൊത്തിമൊത്തി
ഇഹലോകം ആസ്വദിയ്ക്കാൻ
ഇടംപെട്ടു കണികയിൽ
പരിമിത രാവുകളേ
പനിമതി രാവുകളേ
പരിമൃദു കൽപനയേ
ഇരുളിന്റെ കണങ്ങളേ!