രചന : ജോസഫ് മഞ്ഞപ്ര✍

ഇന്നലെകളിൽ നടന്ന
വഴികളിലൂടെ,
ഇന്ന്,
തൊടികളിൽ,
തെച്ചിയും, ചെമ്പരത്തിയും,
മന്ദാരവും, ജമന്തിയും,
കൊഴിഞ്ഞും, വാടിക്കരിഞ്ഞും,
കിടക്കുന്നു.

   തേന്മാവിൻ ചോട്ടിൽ മാമ്പഴം കൊഴിഞ്ഞു കിടക്കുന്നു. 

പാടത്തെ ചെറുനീർ ചാലുകളിൽ പരൽമീൻ ഓടിക്കളിക്കുന്നില്ല.
കുട്ടിയും, കോലും, കളിച്ചുരുന്ന പാടശേഖരങ്ങളിൽ കോൺക്രീറ്റ് വനങ്ങളുയർന്നിരിക്കുന്നു.
പാടത്തും, തൊടികളിലും, ഓടിക്കളിച്ചിരുന്ന ചെറു ബാല്യങ്ങളില്ല. പുലര്കാലത്
ക്ഷേത്രത്തിൽതൊഴുതു മടങ്ങുന്നവരില്ല.
പള്ളിമണികളിൽ ശോകത്തിന്റെ മണിമുഴക്കം.
തൊടികളിലെ പൂക്കൾ പറിച്ചും, പാടത്തെ ചേറിൽ ഓടിക്കളിച്ചും, കണ്ണിമാങ്ങാക്കുവേണ്ടി മാവിലെറിയുകയും,
ഓലപ്പന്തുകെട്ടി, കൂട്ടുകാരോടൊത്തു,
ഓടിത്തിമിർക്കുകയും,
ചെയ്ത ബാല്യങ്ങൾ..
ഒരോർമ്മത്തെറ്റുപോലെ.
മനസിൽ ഓടിയെത്തുന്നു.
ബാല്യങ്ങൾ ആധുനികവൽക്കരിക്കപ്പെട്ടിരിക്കുന്നു
നാലുചുവരുകൾക്കുള്ളിൽ, പുസ്തകക്കൂട്ടങ്ങളിൽ, കമ്പ്യൂട്ടറിനു മുന്നിൽ ബാല്യം തളക്കപ്പെട്ടിരിക്കുന്നു.

അവരുടെ മനസ്സിൽ,
ഗ്രാമമില്ല,
ഗ്രാമഭംഗികളില്ല,
പാടങ്ങളില്ല,
പൂവില്ല,
പൂവിളിയില്ല,
പൂക്കളമില്ല,
തൊടികളില്ല,
തോടുകളില്ല,
എല്ലാം സ്വപ്നങ്ങൾപോലെ, മാറിമറിഞ്ഞിരിക്കുന്നു.
ഒരിക്കലും,
തിരിച്ചുവരാതെ !!
വിദൂരതയിൽ !!
വിതുമ്പുന്ന ബാല്യം !!
തേങ്ങുന്ന കൗമാരം !!
തനിക്കന്യമായ ആ ഓർമ്മകൾ
എന്നെങ്കിലും തിരിച്ചു കിട്ടുമോ??
എന്തേ നമ്മൾ ഇങ്ങനെയായ്‌പോയി???

ജോസഫ് മഞ്ഞപ്ര

By ivayana