ഇപ്പോഴത്തെ പ്രേത്യേക സഹ്യചര്യത്തിലും ഗവണ്മെന്റ് മെന്റിന്റെ നിയമം അനുസരിച്ചും ഈ വർഷം ഫൊക്കാനയുടെ 2020 ലെ കൺവെൻഷൻ നീട്ടി വെക്കാൻ കഴിഞ്ഞ നാഷണൽ കമ്മിറ്റി തീരുമാനിച്ചിരുന്നു. അത് അനുസരിച്ചു ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ജൂൺ 5 വെള്ളിയാഴ്ച കൂടുകയും ഫൊക്കാന കൺവെൻഷൻ 2021 ജൂലൈ 15 മുതൽ 18 വരെ നടത്തുവാൻ അഭ്യർത്ഥിക്കാനും അതിന് വേണ്ടി ഫൊക്കാന നാഷണൽ കമ്മിറ്റി ജൂൺ 11 ന് വിളിച്ചുകൂട്ടുവാനും തീരുമാനിച്ചു.
പ്രസിഡന്റ് മാധവൻ ബി നായരും കൺവെൻഷൻ ചെയർമാൻ ജോയി ചക്കപ്പനും കൺവെൻഷന് വേണ്ടി നിച്ഛയിച്ചിരുന്ന അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2021 ജൂലൈ 15 മുതൽ 18 വരെ കൺവെൻഷൻ സെന്റർ ഒഴിവുണ്ട്. അത് അനുസരിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ഈ തീയതിയിൽ കൺവെൻഷനും,ഇലക്ഷനും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും നടത്തുവാൻ തീരുമാനിക്കുകയും അതിന് നാഷണൽ കമ്മിറ്റിയിലെ അനന്തര നടപിടിക്കും വേണ്ടി നിർദ്ദേശിക്കുകയും ചെയ്തു.
കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വരുത്തിയുട്ടുണ്ട്.ലോകം മുഴുവൻ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തിൽ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു. ഈ വർഷം ഫൊക്കാന കൺവെൻഷൻ നടത്തുവാൻ സാധിക്കുമെന്നുതിന്നുന്നില്ല. അതുകൊണ്ടാണ് അടുത്ത വർഷത്തേക്ക് നീട്ടിവെക്കാൻ എക്സിക്യൂട്ടീവ് ആവിശ്യപ്പെടുന്നത്.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോൻ ആന്റണി, എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, അഡ്വൈസറി കമ്മിറ്റി ചെയർ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പങ്കെടുത്തു.