കോടികൾ ഡോളറായ്
ബാങ്കിൽ കിടപ്പൂ
ആശ്വാസമെന്തുണ്ടു
മൃത്യു കൺപാർത്താൽ!

കൂപ്പിത്തൊഴാൻ
രണ്ടു കൈത്തലം മാത്രം
നേർക്കെത്തുകിൽ
രോഗ ദുഃഖം കടക്കാൻ…..

ഉണ്ടുള്ളിൽ
രണ്ടക്ഷരം
തെളിഞ്ഞപ്പോൾ
വന്നെത്തിടും
‘രാമ, രാമ യെന്നല്ലോ!

കൂട്ടം വെടിഞ്ഞുള്ള
യാത്രപോകുമ്പോൾ
കൂട്ടിപ്പിടിക്കാ-
നിരിപ്പിത്രമാത്രം!

കുത്തിക്കുഴിച്ചിട്ട
വാഴ് വിന്റെ നെഞ്ചിൽ
റീത്തെന്നപോൽ
ചത്തിരിക്കട്ടെ ഡോളർ!!

ഹരികുങ്കുമത്ത്.

By ivayana