രചന : ഗീത.എം.എസ് ✍

ന്നതിന്റെയും തിന്നതിന്റെയും
കണക്കുപറഞ്ഞവരോടും
കണക്കുനോക്കി തന്നവരോടും
കണക്കില്ലാതെ തിന്നവരോടും
കണക്കുകൂട്ടി വെച്ചവരോടും
കണക്കില്ലാതെ കൂട്ടിവെച്ചവരോടും
കണക്കുപറഞ്ഞവരോടും
കണക്കു ചോദിച്ചവരോടും
കണക്കുചോദിച്ചു വാങ്ങിയവരോടും
ചോദിച്ചപ്പോൾ കണക്കിനു പറഞ്ഞവരോടും
കണക്കുതെറ്റാത്ത നന്ദിയുണ്ട്, കണക്കുപഠിപ്പിച്ചതിന്.
കണക്കും, കണക്കുകൂട്ടലും തീരെ വശമില്ലാത്ത
ജീവശാത്രവും, മനശ്ശാസ്ത്രവും മാത്രം പഠിച്ച
കണക്കില്ലാതെ, മനുഷ്യരെ സ്നേഹിച്ചൊരെന്നെ
ജീവനുള്ളവരുടെ മനശ്ശാസ്ത്രം കണക്കുകൂട്ടാനറിയാത്തവർ
എന്റെ കണക്കിലെ വലതുവശത്തെ പൂജ്യത്തെ
ഇടതുവശത്താക്കി, എല്ലാം വശത്താക്കി.
എന്നെവെറുമൊരു വട്ടപ്പൂജ്യമാക്കിമാറ്റിയ
ആ സംപൂജ്യർക്കായേകുന്നു വട്ടപ്പൂജ്യത്താലൊരു ഹാരം
ജീവിതത്തിന്റെ മനക്കണക്കും, വഴിക്കണക്കും തെറ്റി
വഴിയറിയാതലഞ്ഞപ്പോൾ
വഴി കാട്ടിയവരോടും
പഴി പറയാതെ ചേർത്തുനിർത്തിയവരോടും
കണക്കില്ലാതെ സ്നേഹിച്ചവരോടും
വെറുമൊരു വട്ടപ്പൂജ്യമായോരെന്നെ
സംപൂജ്യരോടൊപ്പം ചേർത്തുനിർത്തി
എന്റെ സ്ഥാനവിലയെന്നും ഉയരങ്ങളിലെത്തിച്ചവരോടും
എന്നും കണക്കില്ലാത്ത സ്നേഹം മാത്രം.
അവർക്കായേകുന്നു കണക്കില്ലാത്ത
സ്നേഹപൂക്കളാലൊരു സ്നേഹോപഹാരം…

By ivayana