രചന : ഹരിദാസ് കൊടകര✍
ശിരോരേഖയിൽ-
നരോ ഭസ്മം വളർച്ച
ഭൂതി തടങ്ങളിൽ
പദപാദഗന്ധം
സ്വാധ്യായം മന:പ്പൊരുൾ
സ്വാധ്യായം നാട് കവലകൾ
മനീഷി വെളിവിനായല്പം
കുമനീഷി ഇരുൾഛവി
ഇതുവരെയെന്നും
ഇടത്തിരുത്തി
ഇദം വിശ്വ തേജം
ഊട്ടിയതോർമ്മകൾ
അടുക്കളയിൽ
പ്രാണനാമഗ്നി പാചകം
നേരം പോക്കുവാൻ
ഏകവാദ്യം തനിപ്പാട്ട്
മെയ്യിലെണ്ണ കയ്യുകൾ-
തലോടി നാളത്രയും
ഭൂരിദേഹം പിണ്ഡമാകൃതി
കോട്ടുവാതം പുകൾപ്പെറ്റു
രണ്ടിലും
ആസ്വാദനത്തിലും
ആവഹനത്തിലും
കാലം മുഴുവനും
ഭവന സൂക്ഷിപ്പുമായ്
ജനി നീതി ദുർഘടം
അനുവർത്തനം ഗതി.