രചന : ശിവൻ തലപ്പുലത്ത്✍
അശാന്തി പുഴയുടെ
തീരത്ത് വിശപ്പ്
വാരിയിട്ട് നീങ്ങുന്ന
ദൈന്യത യുടെ
കുട്ടി കോലങ്ങൾ
ഒരിറ്റ് വറ്റിന് വേണ്ടി
എനിക്ക് നിനക്കെന്നും
പറഞ്ഞു കലപിലക്കൂടുന്ന
പരൽ മീനുകളെ നോക്കി വെള്ളമിറക്കുന്നുണ്ട്
ഇന്നിന്റെ സ്നേഹ മുഖങ്ങൾ
ദൈന്യ വിചാരത്തിന്റെ
മാറിടങ്ങളിൽ
മുഖം പൊത്തി കരയുന്നപുഴ
കാര്യ മാറിയാതെ
കാത്തിരിപ്പിന്റെ
നിഷ്പക്ഷ തയെ
കുത്തി നോവിക്കട്ടെ.